Thursday, October 23, 2025

74 പേരെ തിരിച്ചറിഞ്ഞു. തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് ഡി.ഐ.ജി

താമരശേരി:  താമരശേരി ഫ്രഷ്ക്കട്ട് സമരവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ഉൾപ്പെട്ട 74 പേരെ തിരിച്ചറിഞ്ഞതായി ഉത്തരമേഖല ഡി.ഐ.ജി യതീഷ് ചന്ദ്ര പറഞ്ഞു.  കേസിൽ തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ല ,ചിദ്രശക്തികളെ സ്വാധീനത്തെ കുറിച്ച് അറസ്റ്റ് ചെയ്യുമ്പോൾ അറിയാമെന്നും, പ്രതികളെ കണ്ടെത്താൻവീടുകളിൽ പരിശോധന നടത്തിയേ പറ്റൂ എന്നും അദ്ധേഹം പറഞ്ഞു.
കൂടത്തായി  ആലപ്പൊയിൽ എ.പി റഷീദ് (53) ,  താമരശേരി ചുണ്ടക്കുന്ന് കെ.എൻ ബാവൻകുട്ടി (71) എന്നിവരെയാണ്  കസ്റ്റഡിയിൽ എടുത്തത്. ഇവർക്കെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചതായും ലഭിച്ചതായും ഡി.ഐ.ജി പറഞ്ഞു.


വീഡിയോ തെളിവുകളും, ഡിജിറ്റൽ തെളിവുകളും പരിശോധിച്ച് ഉറപ്പ് വരുത്തും, ഡി.വൈ.എഫ്.ഐ നേതാവിന് എതിരെ ആക്രമണത്തിൽ പങ്കില്ലാതെ കേസെടുത്തു എന്ന് ഉയരുന്ന ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് ആയിരുന്നു ഉത്തരം.  

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...