പെരിന്തൽമണ്ണ: പിതാവിൻ്റെ വേർപാടിന്റെ ദുഃഖത്തിനിടെ ഒരാഴ്ച പിന്നിടുന്നതിനിടയിൽ മകൻ ട്രെയിൻ തട്ടി മരിച്ചു. രാമപുരം സ്കൂൾപ്പടി പരേതനായ ചാക്യാർതൊടി സൈതിന്റെ മൂത്തമകൻ ഇബ്രാഹിം എന്ന കുഞ്ഞാൻ (56) ആണ് ട്രെയിൻ തട്ടി മരിച്ചത്. തിങ്കളാഴ്ച രാത്രി ഷോർണൂർ–നിലമ്പൂർ റെയിൽവേ ലൈനിലാണ് ട്രെയിൻ തട്ടിയത്.