Tuesday, October 7, 2025

മോഷ്ടിച്ച ബൈക്കില്‍ കറങ്ങവെ ചെന്നുപെട്ടത് ഉടമയുടെ മുന്നില്‍, ഉടമ വിടുമോ! ശേഷം അടിയുടെ പൂരം

പാലക്കാട് : മോഷണം പോയ ബൈക്കുമായി കള്ളൻ മുന്നിലൂടെ വിലസുന്ന കാഴ്ച കണ്ടാലുളള ഒരവസ്ഥ ആലോചിച്ചു നോക്കൂ...പിന്നെ എന്തായിരിക്കും കള്ളൻ്റെ അവസ്ഥ.അത്തരം ഒരു സംഭവമാണ് കമ്പവള്ളിക്കോട് സ്വദേശി രാധാകൃഷ്ണന് ഉണ്ടായത്.

അദ്ദേഹത്തിന്റെ ബൈക്ക് മോഷണം പോയതും തിരിച്ചുകിട്ടിയതും ഏറെ പേർക്ക് അൽഭുതമായി മാറി.അവിശ്വസനീയമെന്നുംഭാഗ്യവാനെന്നുമുളള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയെ...

പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോഴാണ് രാധാകൃഷ്ണന്‍റെ ബൈക്ക് കഴിഞ്ഞ ദിവസം മോഷണം പോയത്. രാധാകൃഷ്ണൻ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്ത് എസ്റ്റേറ്റ് ജംഗ്ഷനില്‍ തിരിച്ചെത്തി. ഈ സമയം ബൈക്ക് മോഷ്ടിച്ച ആള്‍ തന്‍റെ ബൈക്കുമായി മുന്നിലൂടെ പോകുന്നത് കണ്ടു. രാധാകൃഷ്ണൻ ഒന്നും നോക്കിയില്ല, പിന്നാലെ ഓടി ബൈക്ക് പിടിച്ചു നിർത്തി നാട്ടുകാരെ വിളിച്ചു കൂട്ടി. ആൾക്കാർ ചെറിയ തോതിൽ ഒന്ന് പെരുമാറിയപ്പോഴേക്കും പോലീസ് എത്തി, മോഷണം നടത്തിയ മുട്ടികുളങ്ങര ആലിൻചോട് സ്വദേശി രാജേന്ദ്രനെ അറസ്റ്റ് ചെയ്യിപ്പിക്കുകയും ചെയ്തു.

മദ്യലഹരിയില്‍ ചെയ്തതെന്ന് പ്രതി നാട്ടുകാരോട്പറഞ്ഞു.മോഷണം നടത്താൻ സഹായിച്ച ഒരാള്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

No comments:

Post a Comment

വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്

തായരശ്ശേരി:    ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ ...