Tuesday, October 7, 2025

വിവാഹ മോചനം, മകനെ പാലില്‍ കുളിപ്പിച്ച് അമ്മ; കേക്ക് മുറിച്ച് ആഘോഷവും.

എന്തും ആഘോഷമാവുന്ന ഇക്കാലത്ത് വിവാഹം മാത്രമല്ല, വിവാഹ മോചനവും ആഘോഷിച്ച ഒരു വാർത്ത യാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.ഏതോ കുരുക്കില്‍ നിന്ന് രക്ഷപ്പെട്ട പോലെയുള്ള ഇത്തരം ആഘോഷ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം.30 ലക്ഷത്തിലധികം പേരാണ് വിഡിയോ ഇതിനോടകം കണ്ടത്

ഇപ്പോള്‍ കേക്ക് മുറിച്ച് പാലഭിഷേകം നടത്തി വിവാഹമോചനം ആഘോഷിക്കുന്ന യുവാവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 15 പവനും 18 ലക്ഷം രൂപയും നല്‍കിയാണ് താന്‍ വിവാഹ മോചനം നേടിയതെന്ന് യുവാവ് വിഡിയോയില്‍ സൂചിപ്പിക്കുന്നു.


ബിരാദാര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വിഡിയോ പങ്കുവച്ചിട്ടുള്ളത്. യുവാവിനെ അമ്മ പാലില്‍ കുളിപ്പിക്കുന്നതാണ് വിഡിയോയുടെ തുടക്കം. പുതു വസ്ത്രങ്ങളണിഞ്ഞ് കേക്ക് മുറിക്കുകയും കുടുംബത്തിനൊപ്പം പങ്കിടുന്നതും വിഡിയോയില്‍ കാണാം.

120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും മുന്‍ ഭാര്യയ്ക്ക് നല്‍കിയാണ് വിവാഹമോചനം നേടിയതെന്ന് യുവാവ് കേക്കില്‍ എഴുതിയിട്ടുണ്ട്. ‘ജീവിതത്തില്‍ സന്തോഷമായിരിക്കുക, ആഘോഷിക്കുക, 120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും ഞാനെടുത്തിട്ടില്ല. തിരികെ നല്‍കി. ഇപ്പോള്‍ സിംഗിളാണ് സന്തോഷവാനാണ് സ്വതന്ത്രനാണ്. എന്റെ ജീവിതം എന്റെ നിയമങ്ങളാണ്’ എന്നാണ് വിഡിയോയുടെ തലക്കെട്ട്.


30 ലക്ഷത്തിലധികം പേരാണ് വിഡിയോ ഇതിനോടകം കണ്ടത്. എന്നാല്‍, അഭിനന്ദനത്തോടൊപ്പം വലിയ വിമര്‍ശനവും വിഡിയോയ്ക്ക് എതിരേ ഉയരുന്നുണ്ട്. 

No comments:

Post a Comment

വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്

തായരശ്ശേരി:    ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ ...