LATEST

6/recent/ticker-posts

നാളെ മുതല്‍ യു.പി.ഐ പണമിടപാടുകള്‍ക്ക് പിൻ നമ്ബര്‍ വേണ്ട; പകരം ബയോമെട്രിക് ഒതന്‍റിക്കേഷൻ

യു.പി.ഐ പേമെന്‍റുകള്‍ നടത്തുമ്ബോള്‍ പിൻ നമ്പർ സാധാരണ ഉപയോഗിക്കാറുള്ളത്. എന്നാല്‍ പിൻ നമ്പറു മായിബന്ധപ്പെട്ട് നിരവധി സാമ്പത്തിക തട്ടിപ്പുകള്‍ രാജ്യത്ത് നടക്കുന്നുണ്ട്. അതുപോലെ ഇടപാടുകള്‍  നടത്തുമ്പോള് ‍ നമ്മുടെ അടുത്ത് നില്‍ക്കുന്നവർ നമ്പർ കാണുന്നതിനും സാധ്യതയുണ്ട്. ഇതും ഒരു തരത്തിലുള്ള സുരക്ഷ വീഴ്ചയിലേക്ക് നയിക്കുന്നു.

ഈ സാഹചര്യത്തില്‍ യു.പി.ഐ സംവിധാനത്തില്‍ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നാഷണല്‍ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌.പി‌.സി‌.ഐ). ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്തുമ്ബോള്‍ പിൻ നമ്പറുകള് ‍ നല്‍കുന്നതിനു പകരം ബയോമെട്രിക് ഒതന്റിക്കേഷൻ സൗകര്യമാണ് എൻ‌.പി‌.സി‌.ഐ അവതരിപ്പിക്കുന്നത്. അതായത് ഫേസ്, ഫിങ്കർ പ്രിന്‍റ് എന്നിവ ഉപയോഗിച്ച്‌ ഇടപാടുകള്‍ നടത്താൻ ഉപയോക്താക്കള്‍ക്ക് കഴിയും. ഒക്ടോബർ എട്ട് മുതലാണ് പുതിയ രീതി നടപ്പിലാകുന്നത്. ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാറില്‍ സൂക്ഷിച്ചിട്ടുള്ള ബയോമെട്രിക് ഡാറ്റ ഉപയോഗിച്ചായിരിക്കും ഒതന്‍റിക്കേഷൻ നടത്തുകയെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്തെ ലക്ഷണക്കിന് ഉപയോക്താക്കളുടെ ഇടപാടുകള്‍ എളുപ്പവും വേഗത്തിലാക്കുന്നതിനും കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്നതാണ് പുതിയ രീതി. പരമ്പരാഗത പിൻ നമ്ബറുകൾക്കപ്പുറം ഇതര രീതികള്‍ ഉപയോഗിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കിയതോടെയാണ് പുതിയ നീക്കമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഈ രീതി നിലവില്‍ വരുന്നതോടെ യു.പി.ഐയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.