Monday, October 13, 2025

നിങ്ങൾ ഞങ്ങളുടെ നിരീക്ഷണ ത്തിലാണ്,താമരശ്ശേരി, ഇനി എല്ലാം മുകളിൽ ഉള്ളവൻ കാണും.ടൗൺ സി.സി ക്യാമറ കളുടെ നിരീക്ഷണത്തിൽ

താമരശ്ശേരി :നിങൾ ഞങ്ങളുടെ നിരീക്ഷണ ത്തിലാണ്,,,,സുരക്ഷിത താമരശ്ശേരി എന്ന ലക്ഷ്യം മുൻനിർത്തി താമരശ്ശേരി ടൗൺ ഇനി സി.സി.ടി.വി ക്യാമറ കണ്ണുകളുടെ നിരീക്ഷണത്തിൽ .ടൗണിൽ എത്തുന്നവരുടെ സുരക്ഷിതത്വവും ഇരുട്ടിൻറെ മറവിലായി  മാലിന്യ നിക്ഷേപം,ലഹരി മാഫിയ സംഘത്തിൻ്റെ വിളയാട്ടം തുടങ്ങിയവ 
കൃത്യമായി നിരീക്ഷിച്ചു പൊതുജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനാണ് താമരശ്ശേരി ഗ്രാമപഞ്ചായത്ത് മലപ്പുറത്തെ മാജിക് ക്രിയേഷൻ ആർട്സ് ആൻഡ് മീഡിയ കമ്പനിയുമായി സഹകരിച്ച് താമരശ്ശേരി ടൗണിൽ വ്യാപകമായി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്

പദ്ധതിയുടെ പ്രഥമഘട്ടം എന്ന നിലയിൽ പുതിയ ബസ്റ്റാൻൻ്റിൽ സിസിടിവി ക്യാമറയും ഫ്ലൈറ്റിന്റെ ഫ്ലഡ് ലൈറ്റുകളും സ്ഥാപിച്ചത്.  ഇനി ദേശീയപാത 766 ൽ പെട്ട താമരശ്ശേരി ടൗൺ, പഴയ ബസ് സ്റ്റാൻഡ്, ബൈപ്പാസുകൾ ഇവിടങ്ങളിൽ വ്യത്യസ്ത മേഖലകളിലായി ക്യാമറകൾ സ്ഥാപിക്കും.


          ദേശീയപാതയിൽ പെട്ട താമരശ്ശേരി വട്ടക്കുണ്ട് പാലം മുതൽ അമ്പായത്തോട് വരെ വ്യാപകമായി ഫ്ലഡ് ലൈറ്റുകൾ സ്ഥാപിക്കും.രണ്ട് ബൈപ്പാസുകൾ ആയ കാരാടി - കുടുക്കിലുമാരം,താമരശ്ശേരി -ചുങ്കം ബൈപ്പാസ് എന്നീ സ്ഥലങ്ങളിലും  ലൈറ്റുകൾ സ്ഥാപിച്ച് രാത്രി സമയങ്ങളിലും ആവശ്യമാകുന്ന പക്ഷം  താമരശ്ശേരി ടൗണിനേയും അനുബന്ധ റോഡുകളെയും സഞ്ചാരയോഗ്യമാക്കുന്ന രൂപത്തിലാണ് പുതിയ പദ്ധതികൾ

പദ്ധതിയുടെ ഉദ്ഘാടന കർമ്മം പുതിയ ബസ്റ്റാൻഡ് പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ അരവിന്ദൻ നിർവഹിച്ചു.വൈസ് പ്രസിഡൻറ് സൗദാബീവി,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ,മെമ്പർമാരായ ഖദീജ സത്താർ,ബുഷ്റ,ഫസീല ഹബീബ്,ആർഷ്യ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ് പി സി അശ്റഫ്, ജനറൽ സെക്രട്ടറി ഷാജി തുടങ്ങിയവർ സംബന്ധിച്ചു.
                       പദ്ധതിയുടെ പ്രഥമഘട്ടം എന്ന നിലയിൽ പുതിയ ബസ്റ്റാൻൻ്റിൽ സിസിടിവി ക്യാമറയും ഫ്ലൈറ്റിന്റെ ഫ്ലഡ് ലൈറ്റുകളും സ്ഥാപിച്ചത്.  ഇനി ദേശീയപാത 766 ൽ പെട്ട താമരശ്ശേരി ടൗൺ, പഴയ ബസ് സ്റ്റാൻഡ്, ബൈപ്പാസുകൾ ഇവിടങ്ങളിൽ വ്യത്യസ്ത മേഖലകളിലായി ക്യാമറകൾ സ്ഥാപിക്കും.എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ അരവിന്ദൻ പറഞ്ഞു.

No comments:

Post a Comment

കാളി വിഗ്രഹം, ഉണ്ണിയേശുവിനെ എടുത്ത് നില്‍ക്കുന്ന മാതാവാക്കി മാറ്റിയ പൂജാരി അറസ്റ്റിൽ

മുംബൈയിലെ ചെമ്പൂരിൽ  കാളീക്ഷേത്രത്തിലെ വിഗ്രഹത്തിൽ മാറ്റം വരുത്തി ഉണ്ണിയേശുവിനെ എടുത്ത് നില്‍ക്കുന്ന മാതാവാക്കി മാറ്റിയ പൂജാരി അറസ്റ്റിൽ . സ...