ഗസ്സയില്‍ ഇസ്രായേലിന് വലിയ വില നല്‍കേണ്ടിവന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നിരവധി സൈനികരെ നഷ്ടമായി എന്നു മാത്രമല്ല ഹമാസ് പ്രചാരണത്തില്‍ പല രാജ്യങ്ങളും വീണുപോയത് തിരിച്ചടിയായെന്നും നെതന്യാഹു വ്യക്തമാക്കി
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇസ്രായേല്‍ പാർലമെന്റിന് വേണ്ടി സ്വാഗതം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിന്റെ പരമോന്നത പുരസ്കാരത്തിനും ട്രംപിനെ നെതന്യാഹു നോമിനേറ്റ് ചെയ്തു.
സൈനികരുടെ ആത്മാവിനും ശരീരത്തിനും ഗുരുതര പരിക്കുകളേറ്റു. പക്ഷെ അവര്‍ ശത്രുവിനോട് കീഴടങ്ങിയില്ല. ഇസ്രായേലിന്റെ നിശ്ചയാദാര്‍ഢ്യം ശത്രുവിന് മനസിലായെന്നും ഹമാസിനും ഇറാനുമെതിരെ വിജയം നേടിയെന്നും നെതന്യാഹു അവകാശപ്പെട്ടു.
തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ടാണ് അമേരിക്ക 20 ഇന നിർദേശങ്ങള്‍ മുന്നോട്ടുവെച്ചത്. ഡോണള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് എല്ലാം മാറി മറിഞ്ഞത്. ഇത്രവേഗം ലോകത്തെ മാറ്റിമറിക്കാൻ കഴിഞ്ഞ മറ്റൊരു അമേരിക്കൻ പ്രസിഡന്റ് ഉണ്ടായിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു.
ഇതിനിടയിൽ ഇസ്രയേല്‍ പാര്‍ലമെന്റില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗത്തിനിടെ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ പുറത്താക്കി. ഇടതുപക്ഷ അംഗങ്ങളായ അയ്‌മെന്‍ ഒഡെ, ഓഫര്‍ കാസിഫ് എന്നിവരെയാണ് സ്പീക്കര്‍ അമീര്‍ ഒഹാനയുടെ നിര്‍ദേശപ്രകാരം സുരക്ഷാസേന പുറത്താക്കിയത്."
No comments:
Post a Comment