അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും വിമര്‍ശകനായ കുല്‍ദീപ് ശര്‍മ്മയ്‌ക്കെതിരെ അറസ്‌റ്റ് വാറന്റ്.
41 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് നേതാവ് അബ്‌ദുള്‍ ഹാജി ഇബ്രഹിമിനെ നിയമവിരുദ്ധമായി തടവിലാക്കിയെന്ന കേസിലാണ് ഇപ്പോള്‍ നടപടി. കേസില്‍, കുല്‍ദീപ് ശര്‍മ്മയ്‌ക്കും റിട്ട. ഡിവൈ.എസ്.പി: ഗിരീഷ് വാസവദയ്‌ക്കും എതിരെ കച്ചിലെ സെഷന്‍സ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. 1984 ല്‍ അണികള്‍ക്കൊപ്പം നലിയ പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിച്ച അബ്‌ദുള്‍ ഹാജിയെ കുല്‍ദീപ് ശര്‍മ്മ നിയമവിരുദ്ധമായി കസ്‌റ്റഡിയിലെടുത്തൊണ് ആരോപണം.
2005-ല്‍ 1,600 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ ഖേതന്‍ പരേഖിനെ ജാമ്യത്തില്‍ വിടാന്‍ സഹായിക്കാന്‍ അന്നു ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാ 2.5 കോടി രൂപ കോഴ വാങ്ങിയെന്ന് ഗുജറാത്ത് മുന്‍ ഡി.ഐ.ജി ആയിരിക്കെ കുല്‍ദീപ് ശര്‍മ്മ ആരോപിച്ചിരുന്നു. ഗുജറാത്ത് ആസ്‌ഥാനമായുള്ള സഹകരണ ബാങ്കുമായി ബന്ധപ്പെട്ടായിരുന്നു കോഴ. ബാങ്കിന്റെ ഡയറക്‌ടര്‍മാരില്‍ ഒരാള്‍ ഷാ ആയിരുന്നു.
അന്ന് സി.ഐ.ഡി ഡിപ്പാര്‍ട്ട്‌മെന്റില്‍ അഡീഷണല്‍ ഡി.ജി.പിയായിരുന്ന കുല്‍ദീപ് ശര്‍മ്മ ഷായ്‌ക്കെതിരായ കൈക്കൂലി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങിയതും പോലീസ് സേനയില്‍ നിന്ന് പുറത്താക്കപ്പെട്ടു. അദ്ദേഹത്തെ ഗുജറാത്ത് സംസ്‌ഥാന ആട്-കമ്പളി
വികസന വകുപ്പിലേക്ക് മാറ്റി. അവിടെ 31 ഐ.എ.എസ് ഉദ്യോഗസ്‌ഥര്‍ക്ക് ശേഷം എം.ഡി ആകുന്ന ആദ്യ ഐ.പി.എസ് ഓഫീസറായിരുന്നു ശര്‍മ്മ.
ഐ.എ.എസ് ഉദ്യോഗസ്‌ഥനായ പ്രദീപ് ശര്‍മ്മയുടെ സഹോദരനാണു കുല്‍ദീപ് ശര്‍മ്മ. അഴിമതിക്കേസില്‍ അറസ്‌റ്റിലായി അഞ്ച് വര്‍ഷത്തിന് ശേഷം 2015-ല്‍ പ്രദീപ് ശര്‍മ സര്‍വീസില്‍നിന്നു വിരമിച്ചു.
2001 ലെ ഭൂകമ്ബത്തിന് ശേഷം കച്ച് കലക്‌ടറായിരുന്നു പ്രദീപ് ശര്‍മ്മ. മികച്ച പുനരധിവാസ പ്രവര്‍ത്തനങ്ങളിലൂടെ അന്നത്തെ മുഖ്യമന്ത്രി മോദിയുടെ വിശ്വാസം നേടിയെടുത്തു. പക്ഷേ, പിന്നീട് ഇരുവരും തെറ്റിപ്പിരിഞ്ഞു. കച്ചിലെ ആര്‍ക്കിടെക്‌റ്റ് യുവതിയെ നിരീക്ഷിക്കുന്ന കാര്യം തനിക്ക് അറിയാമായിരുന്നെന്നും മോദിയുടെ മൗനാനുവാദത്തോടെ ആയിരുന്നു അതെന്നും പ്രദീപ് ശര്‍മ്മ ആരോപിച്ചിരുന്നു. കച്ചില്‍ കലക്‌ടറായിരിക്കെ ഈ ആര്‍ക്കിടെക്‌റ്റിനെ മോദിക്കു പരിചയപ്പെടുത്തിയത് താനാണെന്നാണ് പ്രദീപ് ശര്‍മ അവകാശപ്പെട്ടത്. സംഭവത്തില്‍ മോദിക്കെതിരേ സി.ബി.ഐ അന്വേഷണം വേണമെന്നും പ്രദീപ ശര്‍മ്മ ആവശ്യപ്പെട്ടു.
ഇതോടെ കേസുകള്‍ ഒന്നിനു പിന്നാലെ ഒന്നായി വന്നു. അനധികൃത ഭൂമി സമ്പാദനം, കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് 15 ക്രിമിനല്‍ കേസുകളാണ് വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്‌ഥനെതിരെയുള്ളത്. ആറ് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞു. 2003-04 കാലത്ത് കച്ചിലെ സ്വകാര്യ കമ്ബനിക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയതില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ 2011-ല്‍ പ്രദീപ് ശര്‍മയെ കച്ചിലെ കോടതി അഞ്ച് വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു.
No comments:
Post a Comment