Tuesday, October 14, 2025

ആ വൈറൽ നായ ഇനി ഓർമ്മ,നസീറയെ തേടി ആ നായ വീണ്ടുമെത്തി; കണ്ണടക്കും മുമ്പൊന്ന് യാത്ര പറയാന്‍

തൊണ്ടയില്‍ എല്ലിന്‍ കഷ്ണം കുരുങ്ങി ദിവസങ്ങളായി പ്രയാസം അനുഭവിച്ചിരുന്ന തെരുവ് നായയെ രക്ഷപ്പെടുത്തിയ വീട്ടമ്മയെ തേടി അവന്‍ വീണ്ടുമെത്തി. ഇത്തവണ അവസാനമായൊന്ന് യാത്ര പറയാനായിരുന്നു ആ വരവ്. ആ വൈറല്‍ നായ മടങ്ങിയെന്ന തലക്കെട്ടോടെ സുബൈര്‍ പിഎം ഫെയെസ്ബുക്കിലിട്ട പോസ്റ്റാണ് കണ്ണു നനയിക്കുന്ന വിവരം പങ്കുവച്ചത്.

സുബൈര്‍ക്കാ.. നിങ്ങളുടെ നായയുണ്ടിവിടെ വിഷം കഴിച്ചു ചാവാന്‍ കിടക്കുന്നു, എന്ന് മേപ്പാടി മകളുടെ വീട്ടില്‍ പോയിരുന്ന തന്നെ ഒരു സുഹൃത്താണ് വിളിച്ചു പറഞ്ഞതെന്ന് സുബൈര്‍ പിഎം പറയുന്നു. ആ സുഹൃത്ത് അയച്ചു തന്ന വിഡിയോയില്‍ കാലും കണ്‍ പോളകളും ചെറുതായ് അനക്കുന്നുണ്ടെങ്കിലും, ശരീര ഭാഗങ്ങളില്‍ ഈച്ചയരിച്ചു തുടങ്ങിയിരുന്നു.. എന്നിട്ടും ജീവന്‍ പോകാതെ ആ തെരുവ് നായ ഒരിക്കല്‍ കൂടെ നസീറാത്തയെ കാണാന്‍ എന്നോണം കണ്ണ് തുറന്ന് തന്നെ കിടന്നു. ഒരാഴ്ച്ച കഴിഞ്ഞ് ഇന്ന് ഞാനും ഭാര്യയും വീട്ടില്‍ തിരിച്ചെത്തിയാണ്, മനുഷ്യന്റെ കരുണയും ക്രൂരതയും കണ്ടനുഭവിച്ച ആ വൈറല്‍ തെരുവ് നായയെ ഇന്ന് മണ്ണിനടിയിലാക്കിയത്.


പോസ്റ്റിന്റെ പൂര്‍ണരൂപം

ആ വൈറല്‍ നായ മടങ്ങി.

അന്ന് അണ്ണാക്കില്‍ കുടുങ്ങിയ എല്ലിന്‍ കഷ്ണം എടുത്ത് മാറ്റി തന്റെ ജീവന്‍ രക്ഷിച്ചു തന്ന നസീറത്തയെ തേടി ഒരിക്കല്‍ കൂടി ആ വൈറല്‍ തെരുവ് നായയെത്തി, പക്ഷേ, ഇക്കുറി നസീറ വാതില്‍ തുറന്നില്ല,

അടഞ്ഞ വാതിലിന് മുമ്പില്‍ അത് അരമുറിയന്‍ വാല് പോലും ഇളക്കാന്‍ കഴിയാതെ കുറേ നേരം കുഴഞ്ഞു നിന്നു, തെന്റെ തൊണ്ടയില്‍ കുടുങ്ങിയ എല്ലെടുത്ത് തന്ന നസീറത്തയോട് എല്ലാം പറയണം.. നസീറ വീട് പൂട്ടി പോയത് കൊണ്ട് ഭക്ഷണം തേടി പോയ എനിക്ക് ആരോ തന്ന ഭക്ഷണത്തില്‍ വിഷം ചേര്‍ത്തിരുന്നുവെന്നും വിശന്നു വലഞ്ഞ ഞാന്‍ അത് കഴിച്ച് പോയെന്നും, എന്നെ രക്ഷിക്കണമെന്നും നസീറത്തയോട് പറയണം…


നസീറ അടിവാരത്തുള്ള തന്റെ മകളുടെ വീട്ടില്‍ പോയിരുന്നത് കൊണ്ട് ആളില്ലാത്ത വീടിന്റെ അടഞ്ഞ വാതിലുകള്‍ക്ക് മുമ്പില്‍ ആ പാവം മിണ്ടാപ്രാണി

ആശ നശിച്ച് നിന്നു…,ഇനി ആരോട് പറയാന്‍..ഇപ്പോള്‍ അണ്ണാക്കില്‍ അസ്ഥി പെട്ട അസ്‌ക്യതയല്ല,

ആന്തരാസ്ഥികള്‍ ഒന്നായ് പൊട്ടുന്ന അസഹനീയത, ആമാശയം ചുട്ട് പൊള്ളുന്ന നീറ്റല്‍… കുടല്‍ കരിഞ്ഞു തീരുന്നു… രക്തം തിളച്ചു പൊള്ളുന്നു..തൊണ്ട വരളുന്നു… കണ്ണില്‍ ഇരുട്ട് കേറുന്നു….


അങ്ങിനെ കഴിഞ്ഞാഴ്ച പത്ത് ലക്ഷത്തിലധികം ആളുകള്‍ കണ്ട ആ വൈറല്‍ നായ ഇപ്പോഴിതാ അന്ന് എല്ലെടുത്ത് ജീവന്‍ വീണ്ടു കിട്ടിയ അതേ അണ്ണാക്കില്‍ ഇന്ന് ഒരു തുള്ളി വെള്ളം കിട്ടാതെ,തന്നെ ജീവിതത്തിലേയ്ക്ക് നയിച്ച ആ വീട്ട് മുറ്റത്ത് നിന്ന് തന്നെ മരണത്തിലേയ്ക്ക് പടിയിറങ്ങി നടന്നു..

No comments:

Post a Comment

ചുരം വളവുകൾ വീതി കൂട്ടൽ; മരം മുറി ആരംഭിച്ചു

താമരശ്ശേരി :ചുരത്തിൽ വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ മരം മുറി ആരംഭിച്ചു. ആറാം വളവിലാണ് ഇപ്പോ...