Tuesday, October 21, 2025
ഫ്രഷ് കട്ട്;സമരം അട്ടിമറി ച്ചത് പൊലീസ് എന്നാരോപണം
താമരശേരി: സമാധാന പരമായി നടന്നു വന്ന ഫ്രഷ് കട്ട് വിരുദ്ധ സമരം അട്ടിമറി ച്ചത് പൊലീസ് എന്നാരോപണം ശക്തമാവുന്നു.അഞ്ച് വർഷങ്ങളായി സഹിക്കാൻ കഴിയുന്നതിലും ദുരിതം പേറി നാല് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങൾ നടത്തി വരുന്ന സമരമാണ് ഇന്നലെ വൈകുന്നേരം യുദ്ധക്കളമായി മാറിയത്.കഴിഞ്ഞ ദിവസം പുലർച്ചെ സമരസമിതി നേതാക്കളുടെ വീടുകളിൽ ഒരു പ്രകോപനവുമില്ലാതെ പോലീസ് എത്തി യത് ഫാക്ടറി മുതലാളിമാർക്ക് വേണ്ടി ജോലി ചെയ്യുന്ന തരത്തിലാണെന്നത് ജനങ്ങളിൽ അമർഷം പടർത്തി യിരുന്നു.ഫാക്ടറി പരിസരത്ത് ഒരു പത്തു മിനിറ്റ് പോലും നിൽക്കാൻ കഴിയാത്ത അവസ്ഥ അവിടെ എത്തുന്ന ഓരോ രുത്തരും വ്യക്തമായി അനുഭവിച്ചു വരുന്നത് ആണ്.ഇത്തരം അവസ്ഥ യിൽ കഴിഞ്ഞ അഞ്ചു വർഷം പലരും സ്വന്തം വീട്ടിൽ നിന്നും വാടകയ്ക്കും,ബന്ധു വീടുകളിലേക്കും മാറി താമസിക്കാൻ നിർബന്ധിത രായി.പലരും നിത്യ രോഗികളായി മാറുകയും ചെയ്തു.സഹിക്കാവുന്നതിനപ്പുറം ഒരു ജനത സഹിച്ചു ജീവിച്ചു.ജനാധിപത്യ രീതിയിൽ എല്ലാ നിലയിലും ഫാക്ടറി ജനങ്ങൾ ക്ക് ബുദ്ധി മുട്ട് ഇല്ലാത്ത രീതിയിൽ പ്രവർത്തിക്കണമെന്ന് ആവശ്യം ഉന്നയിച്ചു എല്ലാ അധികാര കേന്ദ്രങ്ങളിലും പലവട്ടം നിവേദനങ്ങളും പരാതികളും സമർപ്പിച്ചു.എല്ലാം അവഗണിക്കുന്ന അനുഭവങ്ങളാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത്.സ്ത്രീകളും, കുട്ടി കളും മടങ്ങുന്ന സമരക്കാരെ കഴിഞ്ഞ അഞ്ചു വർഷവും ഭീഷണി പ്പെടുത്തിയും, കള്ളക്കേസിൽ പെടുത്തിയും, ഫാക്ടറി ഗുണ്ടകളെ ഉപയോഗിച്ചും നേരിടുകയാണ് ചെയ്തത്.ഇതിന് ഒളിഞ്ഞും തെളിഞ്ഞും പല രാഷ്ട്രീയ പാർട്ടികളിലേയും നേതൃത്വത്തിൽ ഉള്ളവരുടെ അകമഴിഞ്ഞ പിന്തുണ യുമുണ്ടായിരുന്നതായി പ്രദേശ വാസികൾ വ്യക്തമാക്കുന്നു.ചിലർ വേട്ട ക്കാരനോടൊപ്പം നിൽക്കുകയും,ഇരകളോടൊപ്പം ഓടുകയും ചെയ്യുന്ന നിലാപാട് സ്വീകരിച്ചതോടെ തങ്ങളുടെ പ്രശ്നങ്ങൾ ക്ക് തങ്ങൾ മാത്രമാണ് ഉണ്ടാവുക എന്ന തിരിച്ചറിവ് ഉണ്ടായതോടെ സമരസമിതി ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയായിരുന്നു.ഇതിനെ പ്രതിരോധിക്കാൻ പൊലിസിനെ ഉപയോഗിക്കുന്ന തന്ത്രമാണ് പിന്നീട് നടന്നത്.ഇതിന്റെ ഭാഗമായി ഇന്നലെ സമരക്കാരും പൊലീസും ഏറ്റുമുട്ടൽ നടന്നതെന്ന് വിലയിരുത്തുന്നു.ഇതോടെ പ്രശ്നം പൊലീസും സമരക്കാരുമായി മാറുകയും ഫാക്ടറി ഉടമകളും അവരുടെ ഒത്താശക്കാരും ഈ വിഷയത്തിൽ കൈകഴുകുകയും ചെയ്യുന്നു.ഫാക്ടറിയിൽ തീയിട്ടത് ആരെന്ന് സത്യസന്ധമായ അന്വേഷണം നടത്തിയാൽ മാത്രമേ പുറത്തു വരികയുള്ളൂ എന്ന് നാട്ടുകാർ പറയുന്നു.പ്രശ്നം രൂക്ഷമാക്കാൻ പൊലിസിനെ ചിലർ ഉപയോഗിച്ചതായും ഇത് വലിയ തോതിലുള്ള സംഘർഷത്തിൽ കലാശിക്കാൻ കാരണമായതായും നാട്ടുകാർ പറയുന്നു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പൊലീസ് വൈരാഗ്യ ബുദ്ധി യോടെ യാണ് നടപടി സ്വീകരിക്കുന്നതെന്നും വീടുകളിൽ കയറി വ്യാപകമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും പ്രദേശവാസികൾ പറയുന്നു.ആക്രമണ സംഭവത്തിൽ പങ്കാളികളായ വരെ കണ്ടെത്താനാണ് പൊലീസ് പരിശോധന നടത്തുന്നത് എന്ന് പൊലീസ് വ്യക്തമാക്കുന്നു.
Subscribe to:
Post Comments (Atom)
മരണത്തിലും പിരിയാതെ കൂട്ടുകാർ
കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...
-
കെട്ടിവയ്ക്കാനുള്ള കാശ് നൽകി ഉമ്മ താമരശേരി: ബന്ധം വേറെ, പാർട്ടി വേറെ എന്ന് തെളിയിച്ചു സഹോദരങ്ങളുടെ മൽസരം ഏറെ കൗതുകവും അതിലേറെ ചർ...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment