Tuesday, October 21, 2025

ഫ്രഷ് കട്ട്;ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പടെ 321 പേർക്കെതിരെ കേസെടുത്ത് പോലീസ്.ടി. മെഹറൂഫ് ഒന്നാം പ്രതി.

താമരശേരി :ഫ്രഷ് കട്ട് ഫാക്ടറി സമരത്തെത്തുടർന്നുണ്ടായ സംഘർഷത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പടെ 321 പേർക്കെതിരെ കേസെടുത്ത് പോലീസ്.

ബ്ലോക്ക് പഞ്ചായത്തംഗവും ഡിവൈഎഫ്‌ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്‍റുമായ ടി. മെഹറൂഫാണ് ഒന്നാം പ്രതി.

കലാപം, വഴിതടയല്‍, അന്യായമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ക്കായി പോലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചു. ഏഴ് എഫ്‌ഐആർ താമരശേരി പോലീസ് രജിസ്റ്റർ ചെയ്തു. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടായേക്കും. കണ്ണൂർ റേഞ്ച് ഡിഐജി സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ ഒരു വിഭാഗം സമരക്കാരുടെ നേതൃത്വത്തില്‍ ആസൂത്രിതമായ ആക്രമണം ആണ് ഇന്നലെ നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഒരു കിലോമീറ്റർ അപ്പുറം ഉള്ള സ്ഥിരം സമരവേദിയില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുമ്ബോള്‍ ആണ് മറ്റൊരു സംഘം മാലിന്യ സംസ്കരണ കേന്ദ്രത്തിന്‍റെ അകത്ത് കയറി വാഹനങ്ങള്‍ക്കും ഫാക്ടറിക്കും തീയിടുന്നത്. സിസിടിവി ക്യാമറകള്‍ നശിപ്പിച്ച സംഘം വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലേക്കാണ് ആദ്യം തീ ഇട്ടത്. തീ അണക്കാൻ പുറപ്പെട്ട ഫയർ ഫോഴ്‌സ് സംഘത്തെ പ്രതിഷേധക്കാർ വഴിയില്‍ തടയുകയും ചെയ്തു. തീ പടർന്നു പിടിക്കുമ്ബോള്‍ 12 തൊഴിലാളികള്‍ ഫാക്ടറിക്ക് അകത്ത് ഉണ്ടായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. താമരശ്ശേരി കാട്ടിപ്പാറയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രവും വാഹനങ്ങളും കത്തിച്ച സംഭവത്തില്‍ തുടർ നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയാണ്. ഇന്നലെ നടന്ന ആക്രമണത്തില്‍ 10 ലോറികള്‍ അടക്കം 15 വാഹങ്ങളും ഫാക്ടറിയും കത്തി നശിച്ചു. അഞ്ച് വാഹനങ്ങള്‍ തല്ലി തകർക്കുകയും ചെയ്തു.

അതേസമയം സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും പ്രദേശത്ത് ഇന്ന് ഹർത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓമശേരി പഞ്ചായത്തിലെ വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ്, താമരശേരി പഞ്ചായത്തിലെ വെഴുപ്പൂർ കുടുക്കിലുമ്മാരം, കരിങ്ങമണ്ണ, അണ്ടോണ, കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് കരിമ്ബാലക്കുന്ന്, കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പൊയിലങ്ങാടി, ഓർങ്ങട്ടൂർ, മാനിപുരം എന്നീ വാർഡുകളിലാണ് ഹർത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...