Wednesday, October 22, 2025

തൊഴിലാളികളെ ജീവനോടെ കൊല്ലാൻ നോക്കി,ആക്രമണത്തിന് പിന്നില്‍ പൊലീസിനെ പേടിയില്ലാത്ത സംഘമെന്ന് ഉടമ

താമരശ്ശേരി :നാട്ടിലെ സമരക്കാർക്ക് ഒറ്റക്ക് ആക്രമണം നടത്താൻ കഴിയില്ലെന്നും പിന്നില്‍ വലിയ ആസൂത്രണം നടന്നെന്നും,പൊലീസിനെ പേടിയില്ലാത്ത ഒരു സംഘമാണ് തീയിട്ടതെന്നും ഉടമ കെ സുജീഷ്.
തൊഴിലാളികളെ ജീവനോടെ കൊല്ലാൻ നോക്കി.ഫ്രഷ് കട്ട്‌ മാലിന്യ സംസ്കരണ പ്ലാന്‍റില്‍ നടന്ന ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം 

കോഴിയറവ് മാലിന്യം വേവിക്കുന്ന മൂന്ന് കുക്കറുകള്‍ തകർക്കാൻ ആയിരുന്നു ശ്രമം. കുക്കർ പൊട്ടിത്തെറിച്ചിരുന്നു എങ്കില്‍ വലിയ ദുരന്തം ഉണ്ടായേനെ. നിയമം അനുസരിച്ചു മാത്രമേ പ്ലാന്റ് പ്രവർത്തിച്ചിട്ടുള്ളു എന്നും സുജീഷ് പ്രതികരിച്ചു. അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷത്തിന്‍റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് പുറത്ത് വന്നിട്ടുണ്ട്.

മുഖം മറച്ചാണ് ആക്രമികള്‍ സ്ഥലത്തെത്തിയത്. ഭീതിപെടുത്തുന്ന ആക്രമണമാണ് നടന്നതെന്ന് താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റിലെ തൊഴിലാളികള്‍ പറഞ്ഞു. പെട്രോളുമായി എത്തിയ അക്രമികള്‍ വാഹനങ്ങള്‍ക്ക് തീ ഇടുകയും ഫാക്ടറി കത്തിക്കുകകയും ചെയ്തു. തൊഴിലാളികളെയും ജീവനക്കാർ ആക്രമിച്ചെന്നും, പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയ ആംബുലൻസ് കടത്തിവിട്ടില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...