യൂട്യൂബ് ചാനലിലൂടെ സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ അപവാദ പ്രചരണം നടത്തിയ കേസിൽ കെ.എം ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത് പറവൂർ പൊലീസാണ് ഷാജഹാനെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.
തിങ്കളാഴ്ച എറണാകുളം റൂറൽ സൈബർ ടീമും പറവൂർ പൊലീസും ചേർന്ന് ഷാജഹാന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. സംഘം ഷാജഹാന്റെ ഫോൺ കസ്റ്റഡിയിൽ എടുത്തിരുന്നു. യൂട്യൂബ് ചാനലിലൂടെ ഷൈനിനെതിരെ ഷാജഹാൻ വീഡിയോ ചെയ്തിരുന്നു.
No comments:
Post a Comment