Thursday, September 25, 2025

കുവൈറ്റ് ബാങ്കിനെ അടിമുടി പറ്റിച്ച്‌ മലയാളികള്‍, 806 പേര്‍ 270 കോടിയോളം ലോണെടുത്ത് മുങ്ങി, ഭൂരിഭാഗം പേരും കോട്ടയം സ്വദേശികള്‍

ഇവരുടെ പ്രവർത്തി മലയാളി കൾക്ക് കടുത്ത പ്രശ്നങ്ങൾ സൃഷ്ടിക്കും 


വീണ്ടും കുവൈറ്റ് ബാങ്കിനെ മലയാളികള്‍  പറ്റിച്ചതായി പരാതി. കുവൈറ്റിലെ അല്‍ അഹ്ലി ബാങ്ക് ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 13 കേസുകള്‍ രജിസ്റ്റർ ചെയ്തു. കുവൈറ്റില്‍ ജോലിക്കെത്തിയശേഷം വൻ തുക ലോണെടുത്തശേഷം മുങ്ങിയെന്നാണ് പരാതിയിലുള്ളത്.

25 ലക്ഷം മുതല്‍ രണ്ടുകോടി വരെ ലോണെടുത്തവരാണ് അധികവും. എന്നാല്‍ കേസുകള്‍ കൂടുതലും കോട്ടയം ജില്ലയിലാണ് രജിസ്റ്റർ ചെയിതിരിക്കുന്നതെന്നാണ് വിവരം.ബാങ്കിന്‍റെ സിഒഒ മുഹമ്മദ് അല്‍ ഖട്ടൻ കേരളത്തിലെത്തി ഡിജിപിക്ക് പരാതി നല്‍കി. 806 മലയാളികള്‍ 270 കോടിയോളം രൂപ ലോണെടുത്ത് മുങ്ങിയെന്നാണ് ബാങ്കിന്‍റെ കണക്ക്.

നേരത്തെ ഗള്‍ഫ് ബാങ്ക് ഓഫ് കുവൈറ്റും സമാന പരാതിയുമായി നേരത്തെ കേരളാ പൊലീസിനെ സമീപിച്ചിരുന്നു. സംസ്ഥാന പൊലീസ് ഇത് അന്വേഷിക്കുന്നതിനിടെയാണ് മറ്റൊരു ബാങ്ക് കൂടി സമാന പരാതി ഉന്നയിക്കുന്നത്. വലിയൊരു തുക മലയാളികള്‍ തട്ടിയെടുത്തുവെന്നാണ് ഗള്‍ഫ് ബാങ്ക് ഓഫ് കുവൈറ്റും പരാതി നല്‍കിയിരുന്നത്.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...