തിരുവനന്തപുരം:ഒരു നിമിഷത്തെ ഡോക്ടറുടെ അശ്രദ്ധയില്‍ വെറും 26 വയസ് മാത്രം പ്രായമുളളസുമയ്യയുടെ ശിഷ്‌ടകാലം നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയറുമായി!! വയര്‍ പുറത്തെടുക്കുന്നത് 'റിസ്ക്', ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലുകള്‍ പൊട്ടാൻ സാധ്യതയുണ്ടെന്ന്മെഡിക്കല്‍ ബോര്‍ഡ്
ജനറല്‍ ആശുപത്രിയില്‍ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനിടെയാണ് കാട്ടാക്കട കിള്ളി സ്വദേശിയായ എസ്.സുമയ്യ (26) നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയർ കുടുങ്ങിയത്.
ഗൈഡ് വയർ പുറത്തെടുക്കാൻ ശ്രമിക്കുന്നത് 'റിസ്‌ക്' ആണെന്നും ശസ്ത്രക്രിയയ്ക്കിടെ രക്തക്കുഴലുകള്‍ പൊട്ടാൻ സാധ്യതയുണ്ടെന്നും വിദഗ്ധ ഡോക്ടർമാർ വിലയിരുത്തി. ഗൈഡ് വയർ പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഏറെ സങ്കീർണമാണെന്നും വയർ പുറത്തെടുക്കാതിരിക്കുന്നതാണു സുരക്ഷിതമെന്നും ഇന്നു ചേർന്ന മെഡിക്കല്‍ ബോർഡ് വിലയിരുത്തി. അതിനാല്‍ ഇക്കാര്യം സുമയ്യയെയും കുടുംബത്തെയും ബോധ്യപ്പെടുത്തും. ശസ്ത്രക്രിയ വേണമെന്ന നിലപാടില്‍ സുമയ്യ ഉറച്ചുനിന്നാല്‍ വിദഗ്ധ ഡോക്ടർമാർ കൂടിയാലോചിച്ച് തുടർചികിത്സ നിശ്ചയിക്കുമെന്നും മെഡിക്കല്‍ ബോർഡ് വ്യക്തമാക്കി.2023 മാർച്ച് 22ന് ജനറല്‍ ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയ്ക്കിടെയാണ് സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയർ കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്കു ശേഷം ശ്വാസതടസം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുമായി സുമയ്യ ചികിത്സ തേടിയിരുന്നു. തുടർന്ന് 2025 ഏപ്രിലില്‍ എക്‌സ്‌റേ എടുത്തപ്പോഴാണ് ഗൈഡ് വയർ കുടുങ്ങിക്കിടക്കുന്നതായി സ്ഥിരീകരിച്ചത്. ഗൈഡ് വയർ കുടുങ്ങിയ വിവരം അറിഞ്ഞ ജനറല്‍ ആശുപത്രി അധികൃതർ ഏപ്രിലില്‍ സുമയ്യയെ ശ്രീചിത്ര മെഡിക്കല്‍ സെന്ററിലേക്കു റഫർ ചെയ്തിരുന്നു. രണ്ടര വർഷം കഴിഞ്ഞതിനാല്‍ ഗൈഡ് വയർ പുറത്തെടുക്കാൻ സാധിക്കില്ലെന്നായിരുന്നു ശ്രീചിത്രയില്‍ നിന്ന് ലഭിച്ച മറുപടി. ഗൈഡ് വയർ രക്തക്കുഴലുകളില്‍ ഒട്ടിച്ചേർന്നിട്ടുണ്ടാകാമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
സംഭവത്തില്‍ സുമയ്യ പരാതിയുമായി രംഗത്തെത്തിയതോടെ ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോർഡ് രൂപീകരിച്ചിരുന്നു. ഗൈഡ് വയർ കുടുങ്ങിയ വിവരം മനസിലാക്കിയ ഡോക്ടർ അപ്പോള്‍ തന്നെ വെളിപ്പെടുത്തിയിരുന്നെങ്കില്‍ ജനറല്‍ ആശുപത്രിയില്‍ വച്ചു തന്നെ അതു പുറത്തെടുക്കാമായിരുന്നെന്ന് ബോർഡ് വിലയിരുത്തിയിരുന്നു.
No comments:
Post a Comment