വിജയ് വാഡ:ഇത്രയും കാലം ജോലി ചെയ്ത് വന്നിട്ടും ഇങ്ങനെയൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല, 11-കാരൻ്റെ പരാതിയിൽഅമ്പരന്നുപൊലിസുകാര്‍
, എന്റെ അമ്മ എപ്പോഴും പഠിക്കാൻ പറയുന്നു, വല്ലാത്ത ഒരു തൊല്ലയാണ്," എന്ന പരാതിയുമായാണ് ഒരു 11 വയസ്സുകാരൻ വിജയവാഡയിലെ പൊലിസ് സ്റ്റേഷനിലെത്തിയത്.
.മോഷണം, തർക്കം, ഗതാഗതക്കുരുക്ക് തുടങ്ങിയവ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്ന പൊലിസിന് ഇത്തരമൊരു പരാതി ആദ്യമായാണ് ലഭിക്കുന്നത്. പരാതി പരിഹരിക്കാൻ പൊലിസിന് അല്പം വിയർക്കേണ്ടി വന്നെങ്കിലും, സംഭവം രസകരമായ ഒരു അനുഭവമായി മാറി.
സ്റ്റേഷൻ ഇൻചാർജിനെ നേരിട്ട് കണ്ട കുട്ടി, തന്റെ അമ്മ തന്നെ നിരന്തരം പഠിക്കാൻ നിർബന്ധിച്ച് സമ്മർദ്ദത്തിലാക്കുന്നുവെന്ന് പരാതിപ്പെട്ടു. കുട്ടിയുടെ ഗൗരവത്തോടെയുള്ള പരാതി കേട്ട പൊലിസുകാർക്ക് ചിരി അടക്കാൻ കഴിഞ്ഞില്ലെങ്കിലും, അവർ വിഷയത്തെ ഗൗരവത്തോടെ തന്നെ സമീപിച്ചു.
പിന്നാലെ, കുട്ടിയുടെ അമ്മയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഒറ്റയ്ക്ക് കുടുംബം പോറ്റുന്ന ഒരു സിംഗിള്‍ പാരന്റാണെന്നും, ഭർത്താവുമായി വേർപിരിഞ്ഞ ശേഷം രണ്ട് ആണ്‍മക്കളെ ഒറ്റയ്ക്ക് വളർത്തുകയാണെന്നും അമ്മ വിശദീകരിച്ചു. "ഒരു കടയില്‍ ജോലി ചെയ്താണ് ഞാൻ കുടുംബം നോക്കുന്നത്. മൂത്ത മകനും കടയില്‍ ജോലി ചെയ്യുന്നു. ഇളയവനെങ്കിലും നല്ല വിദ്യാഭ്യാസം നേടണമെന്നാണ് എന്റെ ആഗ്രഹം. അവന്റെ പഠനത്തിനായി ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. പക്ഷേ, അവൻ അത് പഠനത്തിന് പകരം വിനോദത്തിനാണ് ഉപയോഗിക്കുന്നത്. ഇത് കണ്ട് ഞാൻ ശകാരിച്ചപ്പോള്‍ അവൻ പൊലിസ് സ്റ്റേഷനിലേക്ക് പോയി," അമ്മ പൊലിസിനോട് പറഞ്ഞു.
രണ്ട് ഭാഗവും കേട്ട ശേഷം, എ.സി.പി. ദുർഗ റാവു കുട്ടിയോട് സംസാരിച്ചു. അമ്മയുടെ കഷ്ടപ്പാടുകളും അവന്റെ ഭാവി മെച്ചപ്പെടുത്താനുള്ള അവരുടെ ആഗ്രഹവും വിശദീകരിച്ചു. "നിന്റെ അമ്മ നിനക്ക് നല്ല ജീവിതം ലഭിക്കാനാണ് പഠിക്കാൻ പറയുന്നത്. നന്നായി പഠിച്ചാല്‍ മാത്രമേ മെച്ചപ്പെട്ട ഭാവി നിനക്ക് സാധ്യമാകൂ," എന്ന് എ.സി.പി. കുട്ടിയെ പറഞ്ഞ് മനസ്സിലാക്കി.
No comments:
Post a Comment