പുതുപ്പാടി: വീടിനടുത്ത് കുട്ടി യെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതിന് അയൽവാസിയായ യുവാവ് മദ്യലഹരിയിൽ യുവതിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി.
മർദ്ദനത്തിൽ പരുക്കേറ്റ യുവതി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പോലീസിൽ പരാതി നൽകി.
പുതുപ്പാടി
ആനോറമ്മൽ സൗമ്യക്കാണ് മർദ്ദനമേറ്റത്
ഇന്നലെ വൈകീട്ട് 7 മണിയോടെയായിരുന്നു അയൽവാസിയായ ടോമി (25) യുവതിയെ മർദ്ദിച്ചത്.
അടിയേറ്റ് നിലത്തു വീണശേഷം കാലുകൊണ്ട് ചവിട്ടി പരുക്കേൽപ്പിച്ചതായും സൗമ്യ പറഞ്ഞു.യുവതിയുടെ പരാതി യിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment