കൊച്ചി: മെഡിസിൻ, എൻജിനീയ റിങ് തുടങ്ങിയ പ്രഫഷനൽ കോ ഴ്സുകൾ ഉൾപ്പെടെ പഠിക്കുന്ന അർഹരായ മുസ്ലിം വിദ്യാർഥി കളിൽനിന്ന് കേരള സംസ്ഥാന വഖഫ് ബോർഡ് നൽകുന്ന പ ലിശരഹിത വായ്പ സ്‌കോളർഷി പ്പിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തേക്കുള്ള അലോട്ട്മെന്റ് പ്രകാരം ഒന്നാംവ ർഷം കോഴ്സിന് ചേർന്നവർക്ക് മാത്രമേ അപേക്ഷിക്കാനാകു.
എം.ബി.ബി.എസ്, ബി.ടെക്, ബി.ആർക്, ബി.ടെക് ലാറ്ററൽ, ബി.ഡി.എസ്, ബി.വി.എസ്.സി, ബി.എച്ച്.എം.എസ്, ബി.എ.എം. എസ്, ബി.ഫാം, ഫാം ഡി, ബി.എ സ്.സി നഴ്സിങ്, ജനറൽ നഴ്സി ങ്, ബി.എസ്.സി അഗ്രികൾച്ചർ, ബി.യു.എം.എസ് (യുനാനി മെ ഡിസിൻ), എൽഎൽ.ബി, ബി.പി. ടി, ബി.എസ്.സി റേഡിയോളജി, ബി.എസ്.സി റെസ്പിറേറ്ററി തെ റപ്പി, ബി.എസ്.സി ഒപ്ടോമെട്രി, കാർഡിയോ വാസ്കുലർ ടെക്നോള ജി ഡിപ്ലോമ, ബി.എസ്.സി പെർ ഫ്യൂഷൻ ടെക്നോളജി, ബി.എസ്. സി ഡയാലിസിസ് ടെക്നീഷ്യൻ, ബി.എസ്.ഡബ്ല്യു, ബി.എഫ്.എ
സ്.സി ഗ്രാന്വേഷൻ കോഴ്സുക ളിലും എം.ഫാം, ജനറൽ നഴ്സി ങ്, എം.എസ്.സി നഴ്സിങ്, എം. എസ്. ഡബ്ല്യു, ഹോസ്പിറ്റൽ മാ നേജ്മെന്റ്, ഹോമിയോ, വെറ്ററി നറി, എം.എഫ്.എസ്.സി എന്നീ പോസ്റ്റ് ഗ്രാല്വേഷൻ കോഴ്സുക ളിലും, നീറ്റിന്റെ അടിസ്ഥാനത്തി ൽ പ്രവേശനം ലഭിച്ച കോഴ്സുക ളിലുമാണ് ഈ വർഷം ലോൺ അനുവദിക്കുക. മുൻ പരീക്ഷയി ൽ 80 ശതമാനം മാർക്കോ അല്ലെ ങ്കിൽ തത്തുല്യമായ ഗ്രേഡോ ലഭി ച്ചിരിക്കണം. കുടുംബ വാർഷിക വരുമാനം രണ്ടരലക്ഷത്തിൽ താ ഴെയായിരിക്കണം.
www.keralasiate wakfboard.in ൽനിന്ന് അപേക്ഷാഫോറം ഡൗ ൺലോഡ് ചെയ്ത് അപേക്ഷിക്ക ണം. തെരഞ്ഞെടുക്കപ്പെടുന്ന 200 പേർക്കാണ് വായ്പ അനുവ ദിക്കുക. പൂരിപ്പിച്ച അപേക്ഷക ൾ ഒക്ടോബർ 31നകം ചീഫ് എ ക്സിക്യൂട്ടിവ് ഓഫിസർ, കേരള സംസ്ഥാന വഖഫ് ബോർഡ്, ഇ ൻ്റർനാഷനൽ സ്റ്റേഡിയത്തിന് സ മീപം, വി.ഐ.പി റോഡ്, കലൂർ, കൊച്ചി-682 017 വിലാസത്തിൽ ലഭിച്ചിരിക്കണം.
No comments:
Post a Comment