വലിയ മത്തി കിട്ടാനില്ല,ഉളളതിന് വലിയ വിലയും.അപൂര്‍വമായി മാത്രമാണ് ബോട്ടുകാര്‍ക്ക് മത്തി ലഭിക്കുന്നത്. പിടിക്കാന്‍ വിലക്കുള്ള കുഞ്ഞന്‍ മത്തിയാണെങ്കില്‍ വിപണിയില്‍ സുലഭവുമാണ്.എന്നാൽ വലിയ തോതിലുള്ള ലഭ്യത കൂടിയതോടെ അയക്കൂറയ്ക്കും ആവോലിക്കും വില കുറഞ്ഞിട്ടുണ്ട്.
കിട്ടുന്നത് കുറഞ്ഞതോടെ വലിയ മത്തിയുടെ വിലയും കുതിച്ചുയര്‍ന്നിട്ടുണ്ട്. 260 രൂപയോളമാണ് വിപണിയില്‍ മത്തിയുടെ വില. ലഭ്യത കുറഞ്ഞതിനാലാണ് വലിയ മത്തിക്ക് ഇത്രയും വിലയെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
എന്നാല്‍, കുഞ്ഞന്‍ മത്തി യഥേഷ്ടം ലഭിക്കുന്നുണ്ട്. തുച്ഛമായ വിലയ്ക്കാണ് വിപണിയില്‍ ഇവ വിറ്റഴിക്കുന്നത്. കഴിഞ്ഞദിവസം കിലോയ്ക്ക് 25 രൂപയായിരുന്നു വില.
വലയില്‍ വേണ്ടത്ര ലഭിക്കുന്നുണ്ടെങ്കിലും കരയിലെത്തിച്ചാല്‍ അധികൃതര്‍ പിടികൂടുമെന്നതിനാല്‍ ഇവയെ കടലില്‍ത്തന്നെ ഉപേക്ഷിക്കുന്ന സ്ഥിതിയുമുണ്ട്. അധികൃതരുടെ കണ്ണുവെട്ടിച്ചാണ് കുഞ്ഞന്‍മത്തികളെ വിപണിയിലെത്തിക്കുന്നത്.
No comments:
Post a Comment