Sunday, September 28, 2025

ആ പ്രവാസിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വേണ്ടത്രെ!! 24 വര്‍ഷം ഗള്‍ഫില്‍ കുടുംബത്തിന് വേണ്ടി ജീവിച്ചു'

പ്രവാസികളുടെ ജീവിതം കുടുംബത്തിന് വേണ്ടി ഉഴിഞ്ഞു വച്ചതാണ് എന്ന് പറയാറുണ്ട്. കുടുംബത്തിന്റെ മാന്യമായ ജീവിതത്തിന് വേണ്ടി എല്ലാം മാറ്റിവച്ച്‌ വിദേശത്ത് കഴിയുന്നവനാണ് പ്രവാസി

വലിയ ശമ്പളമുള്ള ജോലി ചെയ്യുന്നവര്‍ ഇക്കൂട്ടത്തില്‍ തുലോം കുറവാണ്. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരാണ് കൂടുതല്‍. അതുകൊണ്ടുതന്നെ വര്‍ഷങ്ങളോളം വിദേശത്ത് താമസിക്കേണ്ടി വരികയും ചെയ്യുന്നു.



ഒന്നിന് പിറകെ ഒന്നായി കുടുംബത്തിന് ആവശ്യങ്ങള്‍ വരുമ്പോള് ‍ പ്രവാസിയുടെ അകലങ്ങളിലെ ജീവിതം നീളും. പ്രവാസി സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശേരി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഉള്ളുലയ്ക്കുന്നതാണ്. ഗള്‍ഫില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലുള്ള കുടുംബം വേണ്ടന്ന് പറഞ്ഞുവത്രെ. അതുകൊണ്ടുതന്നെ 9 ദിവസം ഏറ്റുവാങ്ങാന്‍ ആളില്ലാത്ത അവസ്ഥയായി.

അഷ്‌റഫ് താമരശേരി പങ്കുവച്ച കുറിപ്പ് വായിക്കാം: -

ഇക്കഴിഞ്ഞ ദിവസം കയറ്റിവിട്ട മൃതദേഹങ്ങളില്‍ ഒരു മൃതദേഹം മരിച്ചിട്ട് ഒമ്പത് ദിവസം കഴിഞ്ഞിട്ടാണ് കയറ്റി വിട്ടത് കാരണം നാട്ടില്‍ വീട്ടുകാര്‍ക്ക് വേണ്ടത്രേ, ബന്ധുക്കളില്‍ ചിലര്‍ പറയും കൊണ്ടുവരണ്ട വേറെ ചിലര്‍ പറയും കൊണ്ടുവരാന്‍, അങ്ങനെ സ്വന്തം കുടുംബക്കാരുടെ ഇടയിലുള്ള അനാദരവ് കാരണം ഈ മൃതദേഹം ഒമ്പത് ദിവസമായി ഏറ്റുവാങ്ങാന്‍ ആളില്ലാതെയുള്ള അവസ്ഥയായിരുന്നു.


എന്തിനാ മക്കളേ ഇങ്ങിനെയൊക്കെയുള്ള വാശിയും വെറുപ്പും വിദ്വേഷവും വയ്ക്കുന്നത്. നാളെ ഓരോരുത്തര്‍ക്കും ഈ ലോകം വിട്ട് പോകേണ്ടിവരും എന്ന് ഇടയ്ക്കിടെ ഒന്നോര്‍ക്കുന്നത് നന്നായിരിക്കും ട്ടോ. ഇദ്ദേഹം നീണ്ട ഇരുപത്തിനാല് വര്‍ഷങ്ങളായി ഈ പ്രവാസലോകത്ത് സ്വന്തം ശരീരം പോലും നോക്കാതെ തന്റെ കുടുംബം നല്ലരീതിയില്‍ പോകണം, തന്റെ ബന്ധുക്കള്‍ സുഖമായിരിക്കണം എന്ന ഉദ്ദേശത്തോടെ കഠിനാധ്വാനം ചെയ്തു കുടുംബത്തെയും ബന്ധുക്കളെയും നന്നായി നോക്കി വന്നിരുന്ന വ്യക്തിയാണ്.

പെട്ടെന്നൊരു ഹൃദയാഘാതം മൂലം ഇവിടെവച്ച്‌മരണപ്പെടുകയാണുണ്ടായത്. എന്നിട്ടോ വിവരം അറിഞ്ഞ കുടുംബക്കാര്‍ പറയുകയാണ് ഇനി ആ മൃതദേഹം ഞങ്ങള്‍ക്ക് വേണ്ടപോലും. ഇനിയൊരിക്കലും അദ്ദേഹത്തിന്റെ കയ്യില്‍നിന്നും പണമോ മറ്റ് സൗകര്യങ്ങളോ ഒന്നുംതന്നെ കിട്ടില്ലല്ലോ. ഇതാണ് ഇന്നത്തെ ലോകം.

നമ്മള്‍ പ്രവാസികള്‍ക്കുള്ള ഒരു കുഴപ്പം ഇതാണ്, താന്‍ സമയത്തിന് ഭക്ഷണം കഴിച്ചില്ലേലും തന്റെ കുടുംബം പട്ടിണിയാവരുത്, താന്‍ നല്ലൊരു വസ്ത്രം ധരിച്ചില്ലേലും തന്റെ മക്കള്‍ നന്നായിരിക്കണം, തന്റെ ബന്ധുക്കള്‍ നന്നായി ജീവിക്കണം അതിനുവേണ്ടി അവര്‍ക്കൊക്കെ തന്നെക്കൊണ്ടാകുംവിധം സാമ്പത്തിക സഹായം ചെയ്യണം ഇതൊക്കെയാണ് ഓരോ പ്രവാസികളും. എന്നിട്ടെന്താണ് അവസാനം നേടുന്നത്?. എല്ലാവരുമാലുള്ള അവഗണനകള്‍ മാത്രം.



എല്ലാം ഊറ്റികുടിച്ച്‌ അവസാനം കരിമ്ബിന്‍ചണ്ടി പോലാകുമ്ബോ ദൂരെ വലിച്ചെറിയും ഇതല്ലേ പ്രവാസിയുടെ അവസ്ഥ. ഇനിയെങ്കിലും പ്രവാസികളും പ്രവാസികളുടെ കുടുംബവും മാറി ചിന്തിക്കേണ്ട സമയം വൈകിയിട്ടൊന്നുമില്ല. കാരുണ്യവാനായ നാഥന്‍ നമുക്ക് നല്‍കിയ അനുഗ്രഹങ്ങളെ ഓര്‍ക്കുക നിന്ദിക്കരുത്. ഈ ക്ഷണികമാം ദുനിയാവില് നാളെ ആരൊക്കെ എന്തായിത്തീരുമെന്ന് ആര്‍ക്കാണ് പ്രവചിക്കാന്‍ കഴിയുക,,,?

അഷ്റഫ് താമരശ്ശേരി

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...