പുതുപ്പാടി: സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയിൽ. താമരശ്ശേരി പുതുപ്പാടി കുപ്പായക്കോട് സ്വദേശി ബിനീഷാണ് പിടിയിലായത്. 75 വയസുകാരിയായ മാതാവ് മേരിയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി 9.30ന് ആയിരുന്നു സംഭവം. വീടും സ്ഥലവും തൻ്റെ പേരിലേക്ക് എഴുതി നൽകണമെന്നാവശ്യപ്പെട്ട് മാതാവിനെ മർദിച്ച ശേഷമാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
പരുക്കേറ്റ മേരി താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.തുടർന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
No comments:
Post a Comment