മൊറാദാബാദ്: പോസറ്റ്പാര്‍ട്ടം സൈക്കോസിസ് ആയ യുവതി പ്രസവിച്ചു 15 ദിവസം പ്രായമുള്ള കുഞ്ഞിനെ റഫ്രിജറേറ്ററിനുള്ളില്‍ കിടത്തി. യു.പിയിലെ മൊറാദാബാദിലെ കുര്‍ള പ്രദേശത്താണ് സംഭവം.കുഞ്ഞിന്റെ കരച്ചില്‍ കേട്ട് അടുക്കളയിലേക്ക് ഓടിയെത്തിയ മുത്തശ്ശിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. യുവതിക്ക് പോസറ്റ്പാര്‍ട്ടം സൈക്കോസിസ് ആണെന്നാണ് റിപോര്‍ട്ടുകള്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. യുവതി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് കുട്ടിയെ ഫ്രിഡിജില്‍ വച്ച് പൂട്ടുകയായിരുന്നു.
.യുവതിയെ സെക്യാട്രി ആന്‍ഡ് ഡീ-അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ച് യുവതിക്ക് പ്രസവാനന്തര മാനസിക രോഗമായ പോസറ്റ്പാര്‍ട്ടം സൈക്കോസിസ് സ്ഥിരീകരിക്കുകയായിരുന്നു. പ്രസവിച്ച പലര്‍ക്കും കുഞ്ഞ് ജനിച്ചതിനുശേഷം നേരിയ മാനസികാവസ്ഥാ മാറ്റങ്ങള്‍ അനുഭവപ്പെടാറുണ്ട്, ഇത് 'ബേബി ബ്ലൂസ്' എന്നറിയപ്പെടുന്നു. ഇത് സാധാരണമാണ്, സാധാരണയായി കുറച്ച് ദിവസത്തേക്ക് മാത്രമേ ഇത് നിലനില്‍ക്കൂ. എന്നാല്‍ പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് 'ബേബി ബ്ലൂസ്' അല്ല. ഇത് വളരെ വ്യത്യസ്തമായ ഒരു അവസ്ഥയാണ്. ഇതൊരു ഗുരുതരമായ മാനസിക രോഗമാണ്, അതിനാല്‍ ഇത് ഒരു മെഡിക്കല്‍ അടിയന്തരാവസ്ഥയായി കണക്കാക്കണം. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയെ അപകടത്തിലാക്കുന്ന ഒന്നാണ് ഇത്. പ്രസവശേഷം സ്ത്രീകള്‍ അവഗണിക്കപ്പെടുകയും മതിയായ വൈകാരിക പിന്തുണ ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ പ്രസവാനന്തര മനോരോഗവും വിഷാദവും ഉണ്ടാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നു
No comments:
Post a Comment