ഓവുചാലിൽ കുടുങ്ങിയ പോത്തിനെ അഗ്നി ശമന സേന രക്ഷപ്പെടുത്തി.
പുതുപ്പാടി: ഓവുചാലിൽകുടുങ്ങിയ പോത്തിനെ അഗ്നി ശമന സേന രക്ഷപ്പെടുത്തി. മേയാൻ വിട്ട പോത്ത് വെള്ളം കുടിക്കാനായി തോട്ടിൽ ഇറങ്ങി നടന്നു വന്നു അടിവാരം അങ്ങാടിയിലെ ടാക്സി സ്റ്റാൻഡിനു മുമ്പിലെ ഓവു ചാലിൽ കുടുങ്ങുകയായിരുന്നു .
ബുധനാഴ്ചവൈകുന്നേരംഅഞ്ചോടെ യാണ് സംഭവം. അടിവാരംവിളക്കാട്ടുകാവിൽമുജീബിന്റെ ഒന്നരവയസുമുള്ളപോത്താണ് ഓവുചാലിൽ കുടുങ്ങിയത്. തോടുമായി ബന്ധിപ്പിച്ച സ്ലാബിട്ട് മൂടിയ അഴുക്കുചാലിൽ ഏറെ ദൂരം സഞ്ചരിച്ച് പുറത്ത് കടക്കാനാവാത്ത വിധം അഴുക്കു ചാലിനുള്ളിൽ കുടുങ്ങുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചത് പ്രകാരം മുക്കത്തുനിന്ന്അഗ്നിരക്ഷാസേനയെത്തി അരമണിക്കൂറോളം പണിപ്പെട്ട് റെസ്ക്യൂ ബെൽറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് മിനി ക്രെയിനിന്റെ സഹായത്തോടെ നാട്ടുകാരുമായി ചേർന്ന് പോത്തിനെ ഉയർത്തുകയായിരുന്നുര.അഴുക്കുചാലിൽ ശ്വസനയോഗ്യമായ വായുവിന്റെ അഭാവം മൂലം പോത്ത് അവശനിലയിലായിരുന്നെ ങ്കിലും പുറത്തെടുത്ത് പ്രഥമ ശുശ്രൂഷ നൽകിയതോടെ ആരോഗ്യം വീണ്ടെടുത്തു. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എസ്. സുമിത്ത്, സേനാംഗങ്ങളായ പി.ടി അനീഷ്, എൻ.പി അനീഷ്, കെ.പി അജീഷ്, പി നിയാസ്, കെ.പി നിജാസ്, വി.എം മിഥുൻ, കെ.പി രാജൻ , ചുരം സംരക്ഷണ സമിതി അംഗം ലത്തീഫ് അടിവാരം എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
No comments:
Post a Comment