Tuesday, September 9, 2025

ഇത് മനുഷ്യപ്പറ്റുള്ള പോലീസ്; ഓടിയെത്തി രക്ഷിച്ചത് നാലുജീവൻ

ഇന്ന് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ത് പോലീസിൻ്റെ ക്രൂരമായ മുഖങ്ങൾ ആണെല്ലോ,എന്നാൽ വളരെ ന്യൂനപക്ഷമായ ഇത്തരം പോലീസ് ഉദ്യോഗസ്ഥർ മൂലം ഏറ്റവും നല്ലൊരു വിഭാഗം നന്മയുടെ വക്താക്കളായവർപോലും അപമാനവും നിസാഹയതയും മൂലം തലതാഴ്ത്തി നിൽക്കുന്ന അവസരത്തിലും, എല്ലാ വരും കല്ലെറിയുന്ന സമയത്തും നന്മ മരങ്ങൾ അവരുടെ കടമ നിറവേറ്റാൻ അഹോരാത്രം പ്രവർത്തിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കാസർഗോഡ് ഇന്നലെ കണ്ട ത്.

എട്ടും പൊട്ടും തിരിയാത്ത മൂന്ന് മക്കളെയും കൂട്ടി ജീവിതമവസാനിപ്പിക്കാൻ ബേക്കലിലെത്തിയ യുവാവിനെ ടൂറിസം പോലീസ് ഇടപെട്ട് വീട്ടിലേക്ക് മടക്കി അയച്ചു. ജീവിതം അവസാനിപ്പിക്കുകയാണെന്ന് വിദേശത്തുള്ള ഭാര്യയെ വീഡിയോ കോളിലൂടെ അറിയിച്ചതാണ് പോലീസിന്  സന്തർഭോജിതമായി ഇടപെടാനായത്.

കുടിയാന്മല സ്വദേശിയായ യുവാവും രണ്ട് ആണ്‍കുട്ടികളും പെണ്‍കുട്ടിയുമടങ്ങുന്ന കുടുംബം കാറില്‍ ബേക്കലില്‍ എത്തി. ആറ് മാസം മുൻപ് കുട്ടികളുടെ അമ്മ ജോലിക്കായി ഇസ്രയേലിലേക്ക് പോയിരുന്നു. ഞങ്ങള്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വിദേശത്തുള്ള ഭാര്യയോട് യുവാവ് വീഡിയോ കോളിലൂടെ അറിയിച്ചു. ഇത് കേട്ട് പതറിയ യുവതി വിവരം കുടിയാന്മല പോലീസിലറിയിച്ചു. കുടിയാന്മല പോലീസ് ഉടൻ തന്നെ ഫോണ്‍ നമ്ബരും കുടുംബ ചിത്രവും ബേക്കല്‍ പോലീസിന് കൈമാറി. ബേക്കല്‍ ഇൻസ്പെക്ടർ എം.വി ശ്രീദാസ് ഉടൻ ഫോണ്‍ ലൊക്കേഷൻ , ഫോട്ടോ തുടങ്ങിയവ ബേക്കല്‍ ബീച്ച്‌ പാർക്കില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ടൂറിസം പോലീസിലെ എഎസ്‌ഐ എം.എം. സുനില്‍ കുമാറിന് നല്‍കി.

അപ്പോള്‍ ഉച്ചയ്ക്ക് രണ്ട് മണിയായി. എഎസ്‌ഐ ഈ വിവരം പാർക്കിലുള്ളവരുടെ ഗ്രൂപ്പിലിട്ടു. ഉടനെ എല്ലാവരും കടല്‍ തീരം നിരീക്ഷണത്തിലാക്കി. പാർക്കില്‍ കണ്ടെത്താൻ കഴിയാതെ വന്നതോടെ എഎസ്‌ഐ ബൈക്കില്‍ തൊട്ടടുത്തുള്ള റെഡ് മൂണ്‍ ബീച്ചില്‍ അന്വേഷിച്ചെത്തി. അവിടെ എത്തുമ്ബോഴേക്കും രോഷത്തോടെ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന യുവാവിനെയും മക്കളെയും കണ്ടെത്തി.

യുവാവിനെ അനുനയിപ്പിച്ച്‌ ബേക്കല്‍ സ്റ്റേഷനിലെത്തിച്ചു. അതിനിടയില്‍ വിവരം കുടിയാന്മല പോലീസ് സ്റ്റേഷനിലും അറിയിച്ചു. ബേക്കല്‍ പോലീസ് തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി എത്തി യുവാവിനെയും മക്കളെയും വീട്ടിലേക്കയച്ചു. ബേക്കല്‍ സ്റ്റേഷനിലെ വിജേഷ് മുട്ടത്ത്, റെജിൻ എന്നീ പോലീസ് ഉദ്യോഗസ്ഥരും കുടുംബത്തെ കണ്ടെത്തുന്നതില്‍ പങ്കാളികളായി.

No comments:

Post a Comment

ഫുഡ് വ്ലോഗർമാർ സൂക്ഷിക്കുക; വയറു ഫുളളാക്കി ബില്ലടക്കാതെ ഇറങ്ങിപ്പോകും, ഫുഡ് വ്ലോഗർ അറസ്റ്റിൽ

ന്യുയോർക്ക്:വില കൂടിയ വസ്ത്രം ധരിച്ച് കയ്യില്‍ ഒരു ക്യാമറയുമായി റസ്റ്റോറൻ്റിൽ കയറി വയറു ഫുളളാക്കി ബില്ലടക്കാതെ ഇറങ്ങിപ്പോകുന്നത് പതിവാക്കിയ ...