സാധാരണ ക്കരനെയും,ഇത്തരക്കാരെ യും അവഗണിച്ച് സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് മിനിമം ബാലന്‍സ് അരലക്ഷം രൂപയാക്കി ഉയര്‍ തട്ടിയത് വ്യാപക പ്രതിഷേധം വിളിച്ചു വരുത്തി ക്കഴിഞ്ഞു. ഓരോ മാസവും ചുരുങ്ങിയത് അരലക്ഷംരൂപയെങ്കിലും ബാക്കിയാക്കുന്നവര്‍ മതിയെന്ന ലക്ഷ്യത്തോടെയാണ് ബാങ്കിന്റെ നിലപാട് പുറപ്പെടുവിച്ചത്.സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്ന ഇത്തരത്തിലൊരു തീരുമാനം ബാങ്കിന്റെ വെബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് വന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ മിനിമം ബാലന്‍സ് തുക നിശ്ചയിക്കുന്ന ബാങ്കായി ഐ.സി.ഐ.സി.ഐ മാറിഓഗസ്റ്റ് ഒന്ന് മുതല്‍ മെട്രോ, നഗര പ്രദേശങ്ങളില്‍ ആരംഭിച്ച എല്ലാ അക്കൗണ്ടുകളുടെയും പ്രതിമാസ മിനിമം ബാലന്‍സ് 50,000 രൂപയായി വര്‍ധിപ്പിച്ചതായി ബാങ്ക് അറിയിച്ചു. നേരത്തെ ഇത് 10,000 രൂപയായിരുന്നു. ബാങ്കിന്റെ എല്ലാ പ്രദേശങ്ങളിലെ അക്കൗണ്ടുകളുടെയും മിനിമം ബാലന്‍സ് ഉയര്‍ത്തിയിട്ടുണ്ട്. അര്‍ദ്ധ നഗര ശാഖകള്‍ക്ക്, 5,000 രൂപയില്‍ നിന്ന് 25,000 രൂപയായും ഗ്രാമീണ ശാഖകള്‍ക്ക് 2,500 രൂപയില്‍ നിന്ന് 10,000 രൂപയായും മിനിമം ബാലന്‍സ് തുക വര്‍ദ്ധിപ്പിച്ചു.
മതിയായ ബാലന്‍സ് ഇല്ലെങ്കില്‍ പിഴയും ബാങ്ക് ഈടാക്കും. 50,000ല്‍നിന്ന് എത്രയാണോ കുറവ്, അതിന്റെ ആറു ശതമാനം അല്ലെങ്കില്‍ 500 രൂപ, ഏതാണോ കുറവ് ആതായിരിക്കും പിഴ. മിനിമം ബാലന്‍സ് നിയമം പാലിക്കാത്തതിന്റെ പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ അഞ്ചുവര്‍ഷ കാലയളവില്‍ ഏകദേശം 9,000 കോടി രൂപ പിഴ ഈടാക്കിയതായി കഴിഞ്ഞ ആഴ്ച ധനകാര്യ മന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഇതിനിടെയാണ്, ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടിയായുള്ള ബാങ്കിന്റെ നിയമം.
പ്രധാനപ്പെട്ട ബാങ്കുകളിലെ മിനിമം ബാലന്‍സ്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: 2020 മുതല്‍ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കി.
എസ്ബിഐയില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ടതില്ല.
എച്ച്ഡിഎഫ്‌സി ബാങ്ക്: നഗരപ്രദേശങ്ങളില്‍ (മെട്രോ/അര്‍ബന്‍): 10,000 രൂപ.
ചെറിയ നഗരങ്ങളില്‍: 5,000.
ഗ്രാമീണ മേഖലകളില്‍: 2,500
ആക്‌സിസ് ബാങ്ക്: നഗരപ്രദേശങ്ങളില്‍ (മെട്രോ/അര്‍ബന്‍): 12,000.
ചെറിയ നഗരങ്ങളില്‍ (സെമിഅര്‍ബന്‍):5,000.
ഗ്രാമീണ മേഖലകളില്‍: 2,500
ബാങ്ക് ഓഫ് ബറോഡ: നഗരപ്രദേശങ്ങളില്‍ (മെട്രോ/അര്‍ബന്‍): 2,000.
ചെറിയ നഗരങ്ങളില്‍ (സെമിഅര്‍ബന്‍): 1,000.
ഗ്രാമീണ മേഖലകളില്‍: 500
കാനറാ ബാങ്ക്: കാനറാ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്കും മിനിമം ബാലന്‍സ് നിബന്ധനയില്ല.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ: ചെക്ക് ബുക്ക് ഉള്ളവര്‍ക്ക്: നഗരങ്ങളില്‍ 1,000, ചെറിയ നഗരങ്ങളില്‍ 500, ഗ്രാമങ്ങളില്‍ 250. ചെക്ക് ബുക്ക് ഇല്ലാത്തവര്‍ക്ക്: നഗരങ്ങളില്‍ 500, ചെറിയ നഗരങ്ങളില്‍ 250, ഗ്രാമങ്ങളില്‍ 100."
No comments:
Post a Comment