Sunday, August 10, 2025

വിടാതെ തലാലിന്റെ സഹോദരൻ, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കി

സന്‍ആ: നിമിഷപ്രിയയുടെ മോചനശ്രമം നടക്കുന്നതിനിടെ, അവരുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന നിലപാട് ശക്തമാക്കി കൊല്ലപ്പെട്ട തലാലിന്റെ കുടുംബം. വധശിക്ഷ എത്രയും വേഗം നടപ്പാക്കണമെന്നാവശ്യപ്പെട്ട് തലാലിന്റെ സഹോദരന്‍ മെഹ്ദി, യമന്‍ ഡെപ്യൂട്ടി ജനറലുമായി കൂടിക്കാഴ്ച നടത്തി. ഇതുസംബന്ധിച്ച് തലാലിന്റെ സഹോദരന്‍ യമന്‍ ഡെപ്യൂട്ടി ജനറലിന് അപേക്ഷയും നല്‍കി. ഇക്കാര്യം വ്യക്തമാക്കി സമര്‍പ്പിച്ച കത്തുള്‍പ്പെടെ തലാലിന്റെ സഹോദരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചു.

നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കാന്തപുരം എപി അബൂബക്കല്‍ മുസ്ലിയാരുടെ ഇടപെടലുകളുടെ ഫലമായി പിന്നീട് വധശിക്ഷ നീട്ടിവച്ചു. ഇതിനിടെ, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ പിന്നീട് കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയായിരുന്നു.


ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിയ ശേഷം മുന്നാം തവണയാണ് വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് തലാലിന്റെ കുടുംബം കത്ത് നല്‍കുന്നത്. കുടുംബം ഒരുതരത്തിലുമുള്ള മധ്യസ്ഥതയ്ക്ക് തയ്യാറല്ലെന്നും ബ്ലഡ് മണി (ദയാധനം) വേണ്ടെന്നുമാണ് തലാലിന്റെ കുടുംബത്തിന്റെ നിലപാട്. വധശിക്ഷയില്‍ തലാലിന്റെ കുടുംബം നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തില്‍ നിമിഷ പ്രിയയുടെ മോചനം കൂടുതല്‍ സങ്കീര്‍ണമാകുമെന്നാണ് വിലയിരുത്തല്‍.

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...