Saturday, August 9, 2025

ചതിച്ചാശാനേ,,,,ഉപ്പ് ഒഴിവാക്കണമെന്ന് ചാറ്റ് ജിപിടി; മൂന്ന് മാസത്തിന് ശേഷം കടുത്ത ആരോഗ്യ പ്രശ്നങ്ങളുമായി 60-കാരൻ

എന്തിനും ഏതിനും ഏ.ഐ പോലുള്ള വയെ അന്തമായി ആശ്രയിക്കുന്നത് അപകടം വിളിച്ചു വരുത്തും എന്നതിന് ശാസ്ത്രം തന്നെ അടിവരയിടുന്ന ഒരു സംഭവമാണ് കഴിഞ്ഞ ദിവസം അമേരിക്ക യിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ത്.
ഉപ്പ് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാനുള്ള എഐ ചാറ്റ്ബോട്ടിന്റെ ഉപദേശം അനുസരിച്ച 60 വയസ്സുകാരനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പിന്റെ ദോഷഫലങ്ങളെക്കുറിച്ച് വായിച്ച ശേഷം ഈ വ്യക്തി ഭക്ഷണത്തിൽ നിന്ന് ഉപ്പ് പൂർണമായും ഒഴിവാക്കുകയായിരുന്നുവെന്ന് അമേരിക്കൻ കോളേജ് ഓഫ് ഫിസിഷ്യൻസ് ജേണലിൽ പ്രസിദ്ധീകരിച്ച കേസ് റിപ്പോർട്ടിൽ പറയുന്നു.എന്നാൽ ആളുടെ പേരോ എവിടെയാണ് സംഭവം നടന്നതെന്നോ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല."

ഉപ്പിന്പകരം സോഡിയം ബ്രോമൈഡ് എന്ന രാസവസ്തുവാണ് ഇദ്ദേഹം പിന്നീട് ഉപയോഗിച്ചിരുന്നത്. 1900-കളുടെ തുടക്കത്തിൽ മരുന്നുകളിൽ ഉപയോഗിച്ചിരുന്ന ഈ വസ്തു വലിയ 
അളവിൽ ഭക്ഷിക്കുന്നത് അനാരോഗ്യകരമാണ്. മൂന്ന് മാസത്തോളം ഓൺലൈനായി വാങ്ങിയ സോഡിയം ബ്രോമൈഡ് ഉപയോഗിച്ച ഇയാൾക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത് 

അയൽവാസി തന്നെ വിഷം ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചതാണെന്നായിരുന്നു ഇയാളുടെ ആരോപണം. പിന്നീട് പരിശോധനയിൽ ഇദ്ദേഹം സോഡിയം ബ്രോമൈഡ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. ചാറ്റ്‌ ജിപിടിയുടെ ഉപദേശപ്രകാരം, ക്ലോറൈഡിന് പകരം ബ്രോമൈഡ് ഉപയോഗിക്കാമെന്ന് തെറ്റിദ്ധരിച്ചാണ് മാറ്റം വരുത്തിയത്. എന്നാൽ ചാറ്റ്ജിപിടി ശുചീകരണ ആവശ്യങ്ങൾക്കായിരിക്കാം ഈ ഉപദേശം നൽകിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കടുത്ത മാനസിക പ്രശ്നങ്ങൾ, ചർമ്മരോഗങ്ങൾ തുടങ്ങി പല അസുഖങ്ങളുടെ ലക്ഷണങ്ങൾ ഇയാൾ കാണിച്ചിരുന്നു. ദാഹം ഉണ്ടായിരുന്നെങ്കിലും വെള്ളം കുടിക്കാൻ ഭയം കാണിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ദ്രാവകങ്ങളും ഇലക്ട്രോലൈറ്റുകളും നൽകി ചികിത്സിച്ചതിനെ തുടർന്ന് രോഗി പഴയ അവസ്ഥയിലെത്തി. പിന്നീട് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് ഇദ്ദേഹത്തെ മാറ്റി. ചാറ്റ്‌ജിപിടി പോലുള്ള എഐ സംവിധാനങ്ങൾ തെറ്റായ വിവരങ്ങൾ നൽകാനും തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഓപ്പൺഎഐ-യുടെ ഉപയോഗ നിബന്ധനകളും ഇത്തരം അപകടസാധ്യതകളെക്കുറിച്ച് ചൂണ്ടിക്കാട്ടുന്നുണ്ട്. മാനസികാരോഗ്യത്തിന് വേണ്ടിയുള്ള എഐ ഉപയോഗത്തെ പറ്റി ചർച്ചകൾ നടക്കുമ്പോൾ ശാരീരിക ആരോഗ്യത്തിനുള്ള ഉപദേശങ്ങളിലും എഐ-ക്ക് പരിമിതികൾ ഉണ്ടെന്ന് ഈ സംഭവം വ്യക്തമാക്കുന്നു."
 

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...