Friday, August 1, 2025

വയറുവേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ 12കാരി അഞ്ച് മാസം ഗര്‍ഭിണി; 72 വയസുകാരനായ അയല്‍വാസി അറസ്റ്റിൽ

താമരശേരി: 12 വയസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ 72കാരനായ അയല്‍വാസി പിടിയില്‍. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയും പെണ്‍കുട്ടിയുടെ മൊഴി എടുക്കുകയും 72കാരനെ കസ്റ്റഡിയിലെടുത്ത് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയനാക്കി. ഡിഎന്‍എ ഫലം പോസിറ്റീവായതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

മേയ് 15നായിരുന്നു കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതിയുടെ വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ പെണ്‍കുട്ടി കളിക്കാന്‍ വരുമായിരുന്നു. ഇടയ്ക്കിടെ വെള്ളം കുടിക്കാനായി വീട്ടിലും എത്താറുണ്ട്. ഈ അവസരത്തിലാണ് പീഡനം നടന്നത്. ഇയാള്‍ പലതവണ പീഡിപ്പിച്ചതായാണ് വിവരം.

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...