Monday, July 7, 2025
താലൂക്ക് ആശുപത്രി;UDF ൻ്റെത് സമര നാടകം. CPI(M)
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ബ്ലോക്ക്‌പഞ്ചായത്തിന്റയും എംഎൽഎയുടെയും വീഴ്‌ചമറയ്‌ക്കാനായിട്ട് യുഡിഎഫും എംഎൽഎയും നടത്തുന്നസമര നാടകം ജനങ്ങൾ തിരിച്ചറിയുമെന്ന് സിപിഐ എം താമരശ്ശേരി എരിയാ കമ്മിറ്റി പ്രസ്ഥാവനയിൽ അറിയിച്ചു. ഒന്നാം പിണറായി സർക്കാറിന്റ കാലത്ത് താമരശ്ശേരി താലൂക്ക് ആശുപത്രിയ്‌ക്ക് വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. കാരാട്ട് റസാഖ് എംഎൽഎതാതിരുന്നപ്പോൾ ആശുപത്രിയ്‌ക്കുണ്ടായമാറ്റം അതിശയകരമാണ്. 2017–--18ൽ നബാർഡ് വഴി സർക്കാർ 13.70 കോടി ആശുപത്രിക്കായി അനുവദിച്ചു. കെട്ടിടം നിർമ്മിക്കാൻ ബ്ലോക്ക് പഞ്ചായത്ത് പഴയ കെട്ടിടം പൊളിച്ചു മാറ്റാൻ വേഗത കാണിക്കാത്തതിനാൽ മൂന്നു കോടി പത്തു ലക്ഷം രൂപയുടെ കെട്ടിടം ആദ്യ റൗണ്ടിൽ ആരംഭിക്കുകയും ഒന്നാം ഘട്ടം കാരാട്ടിന്റെ സമയത്ത് പൂർത്തീകരിക്കുയും ചെയ്‌തതു. നബാർഡിന്റ രീതിയനുസരിച്ച് രണ്ടാം ഘട്ടത്തിനായുളള രേഖകകളും ആദ്യഘട്ടതിരിച്ചടവിന്റയും കാര്യങ്ങൾ നീക്കുന്നതിന് ആശുപത്രിയുടെ നടത്തിപ്പുകാരായ ബ്ലോക്ക് പഞ്ചായത്തിനും കാര്യങ്ങൾ ഏകോപിക്കുന്നതിൽ എംഎൽഎയും വീഴ്ച സംഭവിച്ചു. സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ നബാർട് ഒരു വർഷം കൂടി നീട്ടി നൽകിയെങ്കിലും ആ സമയപരിധിക്കുള്ളിലും അധികൃതരുടെ ഉത്തരവാദിത്വകുറവിനാൽ 2023-–-24 കാലയളവിൽ ഫണ്ട് ലാപ്സ് ആവുകയുയായിരുന്നു. യുഡിഎഫിന്റെ കാലത്ത് അടച്ചുപൂട്ടിയ കാരുണ്യഫാർമസി സർക്കാറിന്റെ ഉടമസ്ഥതയിലുളള കെഎംഎസ്‌സിഎൽ ഏറ്റെടുത്ത് പ്രവർത്തനമാരംഭിച്ചു. ട്രാൻസ്ഫോ മറിന് 31 ലക്ഷവും അത്യാഹിത വിഭാഗത്തിൽ ട്രോമ കെയർ സംവിധാനത്തിന് 20 ലക്ഷവും അനുവദിച്ചു. പുതിയ എക്‌സറേ യൂണിറ്റിന് 24.75 ലക്ഷവും ,ഇ ഹെൽത്തിന് 25 ലക്ഷവും അനുദിച്ചു.ആരോഗ്യരംഗത്ത് മികച്ച് നിൽക്കുന്ന താലൂക്ക് ആശുപത്രിയ്ക്ക് കായകൽപം പുരസ്‌കാരവും കേരള അക്രഡിറ്റേഷ ജീൻ ഫോർസ്‌റ്റാൻഡേർഡ് ഹോസ്പിറ്റൽസ്, നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡിൻ്റെയും പുരസ്‌കാരങ്ങൾ കഴിഞ്ഞകാലയളവിൽ ലഭ്യമായിരുന്നു. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ തസ്‌തികകൾ അനുവദിച്ചു. അസിസ്റ്റന്റ് ഡയറക്ടർ, അനസ്തേഷ്യ സ്പെഷ്യലിസ്റ്റ്, ജനറൽ സർജൻ, ഗൈനക്കോളജിസ്റ്റ്, ഡയാലിസിസ് ടെക്നീഷ്യൻ(2), ഡെൻ്റൽ മെക്കാനിക്ക്, ഹാർമസി സ്‌റ്റോർ കീപ്പർ, ഫാർമസിസ്റ്റ് ഒറ്റോമെട്രിസ്റ്റ് എന്നീ തസ്തികകളാണ് അനുവദിച്ചത്. എം കെ മുനീർ എംഎൽഎയായതിന് ശേഷം ആശുപത്രി വികസനം തളംതെറ്റി. ആശുപത്രിയുടെ വികസനത്തിന്‌യാതൊരുഇടപ്പെടലുംഎംഎൽഎനാളിതുവരെയും നടത്തിയിട്ടില്ല. മുസ്ലീം ലീഗിലെ ഗ്രൂപ്പ് തർക്കവും ബ്ലോക്ക് പഞ്ചായത്തിന്റയും എംഎൽഎയുടെയും പിടിപ്പ്‌കേടും മറിച്ചുവെയ്‌ക്കുന്നതിന് സംസ്ഥാന സർക്കാറിനെ മറയാക്കാനുളള സമരനാടകം അവസാനിപ്പിക്കണമെന്നും ഏരിയാ കമ്മിറ്റി പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.
Subscribe to:
Post Comments (Atom)
താലൂക്ക് ആശുപത്രി;UDF ൻ്റെത് സമര നാടകം. CPI(M)
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ബ്ലോക്ക്‌പഞ്ചായത്തിന്റയും എംഎൽഎയുടെയും വീഴ്‌ചമറയ്‌ക്കാനായിട്ട് യുഡിഎഫും എംഎൽഎയും നടത്തുന്നസമര നാടകം ജനങ്ങൾ...
-
പൂനൂർ:കാന്തപുരത്ത് രണ്ടു കുട്ടികൾ കുളത്തിൽ വീണു മരിച്ചു കാന്തപുരം അലങ്ങാപ്പൊയിൽ താമസിക്കും അബ്ദുൽ റസാഖിൻ്റെ മകൻ മുഹമ്മദ് ഫർസാൻ (9), മുഹമ്മദ്...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment