മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
നിങ്ങളുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍, ആദ്യം ചെയ്യേണ്ടത് സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുത്ത് തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക എന്നതാണ്. അതിനുശേഷം, ലഭിക്കുന്ന പരാതി രസീത് ഉപയോഗിച്ച് CEIR പോർട്ടല്‍ (https://www(dot)ceir(dot)gov(dot)in) വഴി ഫോണിലുള്ള എല്ലാ IMEI നമ്ബറുകളുടെയും വിവരങ്ങള്‍ നല്‍കുക.
ഇങ്ങനെ ചെയ്താല്‍ ഫോണ്‍ ബ്ലോക്ക് ആവുകയും, ബ്ലോക്ക് ആയ ഫോണില്‍ ആരെങ്കിലും പുതിയ സിം കാർഡ് ഇടുകയാണെങ്കില്‍ ഫോണ്‍ കണ്ടെത്താൻ സാധിക്കുകയും ചെയ്യും. തുടർന്ന്, ഫോണ്‍ വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കും.
സെക്കൻഡ് ഹാൻഡ് മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്ബോള്‍ ഉടമസ്ഥരില്‍ നിന്നും നഷ്ടപ്പെട്ടതിന് ശേഷം അവർ അറിയാതെയാണോ ആരെങ്കിലും വിളിക്കാൻ ശ്രമിക്കുന്നത് എന്ന് മനസ്സിലാക്കാൻ, സഞ്ചാർസാഥി (https://sancharsaathi(dot)gov(dot)in) എന്ന വെബ്സൈറ്റിലെ 'Know Genuineness of Your Mobile Handset' എന്ന ഓപ്ഷനില്‍ ഐഎംഇഐ നമ്ബർ നല്‍കിയാല്‍ മതിയാകും.
No comments:
Post a Comment