Monday, July 7, 2025

താലൂക്ക് ആശുപത്രിയ്‌ക്കെതിരായ അവഗണന; മുസ്ലീം ലീഗ് പ്രതിഷേധ ധർണ നടത്തി

താമരശ്ശേരി: താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയോടുള്ള സംസ്ഥാന സർക്കാറിന്റെ അവഗണനയ്‌ക്കെതിരെ കൊടുവള്ളി നിയോജകമണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി.

 ഡോ.എം.കെ.മുനീർ എംഎൽഎ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. താമരശ്ശേരി താലൂക്ക് ആശുപത്രിയെ അവഗണിച്ച് വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കുന്നത് വരെ ആവശ്യമായത് നേടിയെടുക്കാനുള്ള പോരാട്ടം തുടരുമെന്ന് എം.കെ.മുനീർ അറിയിച്ചു. മുൻ എംഎൽഎ വി.എം.ഉമ്മർ അധ്യക്ഷനായി. മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ.റസാഖ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അഷ്‌റഫ്, താമരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.അരവിന്ദൻ, സൈനുൽ ആബിദീൻ തങ്ങൾ, കെ.കെ.എ.ഖാദർ, പി.എസ്. മുഹമ്മദലി എന്നിവർ സംസാരിച്ചു

No comments:

Post a Comment

വേർപാട് 😥ചമൽ കഴുകനോലിക്കൽ സെലീന ജെയിംസ്

തായരശ്ശേരി:    ഐഡിസി താമരശ്ശേരി കോ-ഓർഡിനേറ്റർ,നോർത്ത് മലബാർ ഫാർമർപ്രൊഡ്യൂസർ കമ്പനി ഡയരക്ടർ,സഞ്ജീവനി ഫാർമേഴ്സ് ക്ളബ് കൺവീനർ, താരശ്ശേരി രൂപതാ ...