താമരശ്ശേരി:ഇന്ന് പുലർച്ചെ ഒന്നരയോടെ വീശിയടിച്ച ശക്തമായ കാറ്റിൽ താമരശ്ശേരി മേഖലയിൽ വ്യാപക നാശനഷ്ടം.ചോയിമഠം ഇബ്രാഹിയുടെ തെങ്ങ് റോഡിലേക്ക്പൊട്ടി വീണ് ഗതാഗത തടസം നേരിട്ടു .കൂടത്തായിക്കടുത്ത് കുന്നത്തു കണ്ടി റഷീദിന്റെ വീടിന് മുകളിൽ കൂറ്റൻ തേക്കുമരവും തെങ്ങും വീണ് വീട് തകർന്നു. പറശ്ശേരി ശിഹാബിൻ്റെ വീടിൻ്റെ മുകളിൽ തെങ്ങ് വീണു
താമരശ്ശേരി കാരാടി നെല്ലൂളി ചാലിൽ മുഹമ്മദ് ഹനീഫയുടെ പറമ്പിൽ നിർത്തിയിട്ട പിക്കപ്പ് വാനിൽ പന പൊട്ടി വീണ് വാഹനം തകർന്നു.കെഎസ്ഇബിയുടെ ലൈനിന് മുകളിൽ മരങ്ങൾ വീണ് വൈദ്യുതി നിലച്ചു.താമരശ്ശേരി വെണ്ടേക്ക് ഭാഗത്ത് നിരവധി മരങ്ങൾ നിലം പൊത്തി.വിവിധപ്രദേശങ്ങളിലുംവ്യാപകമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
No comments:
Post a Comment