Friday, July 25, 2025

എംഡിഎംഎ കേസ്; താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് ചാടിയ പ്രതി അറസ്റ്റിൽ

താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിൽ നിന്നും പോലീസ് വാഹന പരിശോധനയെ തുടർന്ന് കൊക്കയിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ. മലപ്പുറത്തെ ചെറുമുക്ക് നന്നമ്പ്ര സ്വദേശി ഷഫീഖ് ഇ യെയാണ് പോലീസ് ഇന്ന് രാവിലെ സാഹസികമായി കണ്ടെത്തിയത്. ഗോവിന്ദച്ചാമി രക്ഷപ്പെട്ടതറിഞ്ഞ് പോലീസ് പരിശോധനകൾ വ്യാപകമാക്കിയപ്പോഴാണ് ഷഫീഖ് കുടുങ്ങിയത്. കോഴിക്കോട് ഭാഗത്തുനിന്ന് കാറിൽ വന്ന യുവാവിനെ ലക്കിടി പ്രവേശന കവാടത്തിന് അടുത്ത് വെച്ചായിരുന്നു പൊലീസ് തടഞ്ഞത്.


       ഷഫീഖ് സഞ്ചരിച്ച കാറിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തിരുന്നു. ഇതറിഞ്ഞ യുവാവ് കാറ് ഉപേക്ഷിച്ച് റോഡരികിൽ നിന്നും താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് വാഹനം തുറക്കാൻ ആവശ്യപ്പെട്ടപ്പോഴാണ്, യുവാവ് പെട്ടെന്ന് ഡോർ തുറന്ന് പുറത്തേക്ക് ചാടി റോഡിന് കുറുകെ ഓടിയത്. തൊട്ടടുത്തുള്ള വ്യൂ പോയിൻ്റിൽ നിന്നാണ് ഇയാൾ താഴേക്ക് എടുത്തു ചാടിയത്. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിനിടെയാണ് ഇയാൾ ഇന്ന് രാവിലെ ചുരത്തിനടുത്തുള്ള കാടിനുള്ളിൽ നിന്ന് പിടിയിലാകുന്നത്. കാറിൽ നിന്ന് പിടിച്ചെടുത്ത എം.ഡി.എം.എയുടെ അളവും ഉറവിടവും സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.


 

 

 


 

No comments:

Post a Comment

മനുഷ്യക്കടത്തെന്ന് ബജ്റംഗ്ദള്‍ പരാതി,മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റില്‍

റായ്‌പൂർ: ഛത്തീസ്‌ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌തു. റെയിൽവേ പൊലീസാണ് അറസ്റ്റ് ചെയ്ത‌ത്. കണ...