Saturday, July 26, 2025

കട്ടിപ്പാറയിൽ മലവെള്ളപ്പാച്ചിൽ; കുടുംബങ്ങളെ മാറ്റി പാർപ്പിക്കും

കട്ടിപ്പാറ : കട്ടിപ്പാറയില്‍ മലവെള്ളപ്പാച്ചില്‍. കട്ടിപ്പാറ പഞ്ചായത്തിലെ മണ്ണാത്തിയേറ്റ് മല ഇടിഞ്ഞുവീണു. താഴ്വാരത്ത് താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. രാവിലെ മുതല്‍ പ്രദേശത്ത് കനത്തമഴ തുടരുകയാണ്.

താഴ്‌വാരത്തെ 17 വീടുകള്‍ക്ക് മലയിടിച്ചില്‍ ഭീഷണിയാണെന്ന ആശങ്കയാണ് ഉയരുന്നത്. ഇനിയും മലയിടിയാനുള്ള സാധ്യതയും പരിഗണിക്കപ്പെടുന്നുണ്ട് . താമരശ്ശേരി തഹസില്‍ദാര്‍, ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. അടുത്തുള്ള സ്‌കൂളിലേക്ക് മാറ്റാനാണ് തീരുമാനം

No comments:

Post a Comment

പ്രാദേശിക എതിർപ്പ്;തിരുവമ്പാടി മുസ്‌ലിം ലീഗ് സീറ്റു കോണ്‍ഗ്രസുമായി വെച്ചുമാറില്ല;

കോഴിക്കോട്:പ്രാദേശിക അണികളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് തിരുവമ്പാടി മണ്ഡലം അടക്കം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സീറ്റുകള്‍ കോ...