Friday, July 25, 2025

ഫറോക്ക് പുതിയപാലത്തില്‍ കെഎസ്‌ആര്‍ടിസി ബസ് കാറുക ളിൽ ഇടിച്ചു ഒരാള്‍ മരിച്ചു

കോഴിക്കോട്: ഫറോക്ക് പുതിയപാലത്തില്‍ കെഎസ്‌ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. ഒരാളുടെ നിലഗുരുതരം
കാർ ഓടിച്ചിരുന്ന മുഹമ്മദ് ബഷീറാണ് മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ഖദീജയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യക്കൊപ്പം കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബഷീര് സഞ്ചരിച്ച കാറിലും മറ്റൊരു കാറിലുമാണ് ബസിടിച്ചത്.ഇടിയില് വാഹനം പൂര്ണമായും തകര്ന്നു.ഓടിക്കൂടിയവരാണ് വാഹനത്തിനുള്ളില് കുടുങ്ങിയവരെ പുറത്തെടുത്തത്.തലക്ക് ഗുരുതരമായി പരിക്കേറ്റ് ബഷീറിനെയും ഭാര്യയേയും സ്വാകര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ബഷീര് മരിച്ചു.ഇവരടക്കം എട്ട് പേര് അപകടത്തില് പെട്ടു.




 

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...