Friday, July 25, 2025

കൊക്കയിലേക്ക് ചാടിയ യുവാവിൻ്റെ വാഹനത്തിൽ എംഡിഎംഎ.ചാടിയത് തിരൂരങ്ങാടി സ്വദേശി ഷഫീഖ്

താമരശ്ശേരി : പൊലിസ് പരിശോധനയ്ക്കിടെ കൊക്കയിലേക്ക് ചാടിയ യുവാവിൻ്റെ വാഹനത്തിൽ എംഡിഎംഎ.ചാടിയത് തിരൂരങ്ങാടി സ്വദേശി ഷഫീഖ് തിരൂരങ്ങാടി സ്വദേശിയുവാവിനായി ഡ്രോണ്‍ ഉപയോഗിച്ച് ഫയര്‍ഫോഴ്‌സും പൊലീസ് സംഘവും പരിശോധന നടത്തുന്നു.ചുരം ഒമ്പതാം വളവ് വ്യൂ പോയിന്റിന് സമീപത്താണ് സംഭവം നടന്നത്. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖാണ് കൊക്കയിലേക്ക് ചാടിയത് എന്നു തിരിച്ചറിഞ്ഞു. പൊലീസ് വാഹന പരിശോധനയ്ക്കിടെയാണ് വെള്ള ഷര്‍ട്ട് ധരിച്ച യുവാവാണ് ചാടിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസ് സംഘവും പരിശോധന നടത്തുന്നുണ്ട്. നേരത്തെ 90 ഗ്രാം എംഡിഎംഎയോടെ ഷഫീഖിനെ പൊലീസ് പിടികൂടിയിരുന്നു.

No comments:

Post a Comment

മരണത്തിലും പിരിയാതെ കൂട്ടുകാർ

കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...