Monday, July 7, 2025

ചൊവ്വാഴ്ച സ്വകാര്യ ബസ് സമരം, ബുധനാഴ്ച ദേശീയപണിമുടക്ക്; ജനങ്ങളെ എങ്ങനെ ബാധിക്കും?

ജുലൈ എട്ടിന് സ്വകാര്യ ബസ് പണിമുടക്ക്, ഒമ്പതാം തീയതി ദേശീയ പണിമുടക്ക് എന്നിങ്ങനെ രണ്ട് പണിമുടക്കുകളാണ് ഈയാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്.അതിനാല്‍, രണ്ട് പണിമുടക്കുകളും ജനജീവിതം താറുമാറാക്കുമോ എന്ന ആശങ്ക ശക്തമാണ്.

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരെയാണ് സംയുക്ത ട്രേഡ് യൂണിയൻ ബുധനാഴ്ച ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ലേബർ നിയമം പരിഷ്കരിക്കുക, മിനിമം വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുൻനിർത്തിയുള്ള സമരത്തിന് ഐഎൻടിയുസി ഉള്‍പ്പെടെയുള്ളവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, വിദ്യാർഥികളുടെ കണ്‍സഷൻ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ചൊവ്വാഴ്ച സ്വകാര്യ ബസ് അസോസിയേഷനും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം തീയതി സൂചനാ പണിമുടക്കും ഇരുപത്തിരണ്ടാം തീയതി മുതല്‍ അനിശ്ചിതകാല സമരവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർഥികളുടെ യാത്രാ നിരക്ക് അമ്പത് ശതമാനമാക്കണമെന്ന ജസ്റ്റിസ് രമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പണിമുടക്ക്.

രണ്ട് പണിമുടക്കുകളും എപ്രകാരമാകും ബാധിക്കുകയെന്ന ആശങ്കയിലാണ് ജനങ്ങള്‍. ഒമ്പതാം തീയതിയിലെ ദേശീയപണിമുടക്ക് കേരളത്തെ കാര്യമായി ബാധിക്കാൻ സാധ്യതയില്ല. ഭാഗികമായിരിക്കും പണിമുടക്ക്. ഐഎൻടിയുസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളെ പണിമുടക്ക് ബാധിച്ചേക്കും.

No comments:

Post a Comment

കാണാതായ കര്‍ഷകനെ കണ്ടെത്തി; പെരുമ്പാമ്പിന്റെ വയറ്റില്‍

ഇന്തോനേഷ്യ:ഇന്തോനേഷ്യയിലെ സൗത്ത് ബുട്ടോണ്‍ ജില്ലയിലെ സൗത്ത് ഈസ്റ്റ് സുലവേസിയിലെ  തോട്ടത്തില്‍ നിന്ന് കര്‍ഷകന്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് ക...