കൊലക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന കുറ്റവാളിക്ക് വിവാഹിതനാവാന്‍ പരോള്‍ അനുവദിച്ച് കേരള ഹൈക്കോടതി. തൃശൂര്‍ സ്വദേശിയായ പ്രശാന്തിനാണ് കോടതി പരോള്‍ അനുവദിച്ചത്. ഈ മാസം 13നാണ് ഇയാളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടെയാണ് പ്രശാന്ത് കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്.
തുടര്‍ന്ന് വിവാഹിതനാവാന്‍ പരോളിന് അനുമതി തേടി പ്രശാന്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതരെ സമീപിച്ചെങ്കിലും അപേക്ഷ തള്ളി. തടവുപുള്ളിയുടെ സ്വന്തം വിവാഹത്തിന് പരോള്‍ അനുവദിക്കിനാവില്ലെന്ന ജയില്‍ ചട്ടത്തെ മറികടക്കാന്‍ പ്രശാന്തിന്റെ അമ്മയാണ് പരോള്‍ അപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.ജയില്‍ അധികൃതര്‍ പരോളിനെ എതിര്‍ത്തെങ്കിലും ജസ്റ്റിസ് പി വി കുഞ്ഞി കൃഷ്ണന്‍ കുറ്റവാളിക്ക് 15 ദിവസത്തെക്ക് അടിയന്തര പരോള്‍ നല്‍കുകയായിരുന്നു. ഒരു കുറ്റവാളിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടി ധീരയും സ്നേഹനിധിയുമാണെന്ന പറഞ്ഞാണ് കോടതി പരോള്‍ അനുവദിച്ചത്.
പ്രേമത്തിന് അതിരില്ലെന്ന് തുടങ്ങുന്ന അമേരിക്കന്‍ കവയിത്രി മായാ ആഞ്ചലോയുടെ കവിത ഉദ്ധരിച്ച ജസ്റ്റിസ് പി വി കുഞ്ഞി കൃഷ്ണന്‍ ജീവപര്യന്തം തടവനുഭവിക്കുന്ന കുറ്റവാളിയെ വിവാഹം കഴിക്കാന്‍ തയ്യാറായ പെണ്‍കുട്ടിയെ അഭിനന്ദിക്കുകയും ചെയ്തു. പ്രതിയുടെ വിവാഹം നാളെയാണ് എന്ന് ചൂണ്ടികാണിച്ചാണ് കോടതി 15 ദിവസത്തേക്ക് വിട്ടയക്കാന്‍ ഉത്തരവിട്ടത്. വധു സന്തോഷവതിയായിരിക്കട്ടെയെന്നും അവര്‍ക്ക് എല്ലാ അനുഗ്രഹങ്ങളും നേരുന്നതായും കോടതി പറഞ്ഞു.
No comments:
Post a Comment