പോലീസിന്റെ ഔദ്യോഗിക വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ കേസില്‍ യുട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കും.
പാലാരിവട്ടം പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 9 ന്റേതാണ് ഉത്തരവ്. പരാതിക്കാരൻ നല്‍കിയ ഹർജിയിലാണ് കോടതി തീരുമാനം. ഓരോ 30 ദിവസം കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയില്‍ റിപ്പോർട്ടായി നല്‍കണം.
No comments:
Post a Comment