Wednesday, July 23, 2025

കുഴിച്ചുമൂടിയവരില്‍ സ്‌കൂള്‍ യൂണിഫോമിലുള്ള പെണ്‍കുട്ടികളും; ധര്‍മസ്ഥല കൂട്ടക്കൊലയില്‍ നടക്കുന്ന വെളിപ്പെടുത്തല്‍

ധർമസ്ഥലയിലെ കൂട്ടക്കൊലപാതകത്തില്‍ ശുചീകരണ തൊഴിലാളി നല്‍കിയത് ആരെയും നടക്കുന്ന വെളിപ്പെടുത്തലുകള്‍. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമൊപ്പം നിരവധി പുരുഷൻമാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇയാളുടെ വെളിപ്പെടുത്തല്‍.

നിരവധി കൊലപാതകങ്ങള്‍ താൻ നേരില്‍ കണ്ടെന്നും അവ മറവ് ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇയാളുടെ മൊഴിയില്‍ പറയുന്നു

കൊലപാതകത്തിന് ഉത്തരവിട്ടവരെ ഭയന്ന് തനിക്ക് അയല്‍ സംസ്ഥാനത്ത് 11 വർഷമായി ഒളിവില്‍ കഴിയേണ്ടി വന്നു. ഏത് നിമിഷവും കൊല്ലപ്പെടുമെന്ന ഭീതീ വേട്ടയാടുന്നു. ശുചീകരണ തൊഴിലാളി എന്നത് പേരിന് മാത്രമായിരുന്നു. ഭയാനകമായ കുറ്റകൃത്യങ്ങളുടെ തെളിവുകള്‍ മറച്ചുവെക്കുന്ന ജോലിയായിരുന്നു തനിക്കെന്നും ഇയാള്‍ പറഞ്ഞു.

കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ തനിക്ക് മറവ് ചെയ്യേണ്ടി വന്നു. കുഴിച്ചു മൂടിയതില്‍ സ്‌കൂള്‍ യൂണിഫോമിലുള്ള പെണ്‍കുട്ടികളും ഉണ്ടായിരുന്നു. ചില മൃതദേഹങ്ങളില്‍ ആസിഡ് പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. ചിലത് താൻ തന്നെ ഡീസല്‍ ഒഴിച്ച്‌ കത്തിച്ചു. സംഭവങ്ങള്‍ക്ക് പിന്നില്‍ ധർമസ്ഥല ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെട്ടവരാണെന്നും മൊഴിയില്‍ പറയുന്നു.

No comments:

Post a Comment

യൂട്യൂബര്‍ ഷാലു കിങ് എന്ന മുഹമ്മദ് ഷാലി പോക്സോ കേസിൽ അറസ്റ്റിൽ.

കൊയിലാണ്ടി: .  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിദേശത്ത് വെച്ച് പീഡിപ്പിച്ച കേസിലാണ് യൂട്യൂബർ മുഹമ്മദ് സാലി (35) അറസ്റ്റിലായത്. വിദേശത്തുനിന...