കോഴിക്കോട് : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കഴിഞ്ഞ വർഷം അപേക്ഷ നൽകി കാത്തിരിപ്പ് പട്ടികയിൽ ഉൾപ്പെടുകയും ഹജ്ജിന് അവസരം ലഭിക്കാതിരിക്കുകയും ചെയ്തവർക്ക് 2026 വർഷത്തെ ഹജ്ജിന് മുൻഗണന നൽക്കുന്ന മാർഗ്ഗനിർദേശങ്ങൾ ഹജ്ജ് കമ്മിറ്റി പുറത്തിറക്കി. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ച് ഹജ്ജ് കാര്യമന്ത്രി വി അബ്ദുറഹ്മാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോക്ടർ ഹുസൈൻ സഖാഫി ചുള്ളിക്കോട് പറഞ്ഞു. 2026 വർഷത്തേക്കുള്ള ഹജ്ജിന് അപേക്ഷിക്കുവാനുള്ള അവസാന തീയതി ഈ മാസം 31 വരെയാണ് . ഹജ്ജ് പരിശീലകലാകാൻ യോഗ്യരായവർക്കുള്ള കൂടിക്കാഴ്ച ഈ മാസം 30 ,31 തീയതികളിൽ കൊണ്ടോട്ടി ഹജ്ജ് ഹൗസിലും, ആഗസ്റ്റ് രണ്ടിന് കണ്ണൂരിലും , അഞ്ചിന് കൊച്ചി വഖഫ് ബോർഡ് ഓഫീസിലും നടക്കും.
Subscribe to:
Post Comments (Atom)
കട്ടിപ്പാറയിൽ മലവെള്ളപ്പാച്ചിൽ; കുടുംബങ്ങളെ മാറ്റി പാർപ്പിക്കും
കട്ടിപ്പാറ : കട്ടിപ്പാറയില്‍ മലവെള്ളപ്പാച്ചില്‍. കട്ടിപ്പാറ പഞ്ചായത്തിലെ മണ്ണാത്തിയേറ്റ് മല ഇടിഞ്ഞുവീണു. താഴ്വാരത്ത് താമസിക്കുന്ന കുടുംബങ്ങള...
-
പൂനൂർ:കാന്തപുരത്ത് രണ്ടു കുട്ടികൾ കുളത്തിൽ വീണു മരിച്ചു കാന്തപുരം അലങ്ങാപ്പൊയിൽ താമസിക്കും അബ്ദുൽ റസാഖിൻ്റെ മകൻ മുഹമ്മദ് ഫർസാൻ (9), മുഹമ്മദ്...
-
സൗദിയിലെ ഇന്ത്യന്‍ എംബസിയിലേക്ക് ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു. യോഗ്യതയുള്ള ഇന്ത്യന്‍ പൗരന്മാര്ക്ക് 2025 ജൂലൈ 15 വരെ ഓണ്‍ലൈനായി അ...
-
മുവാറ്റുപുഴ:ജുമുഅക്ക് പോയ സമയത്ത് കടയ്ക്ക് പുറത്തുവച്ച സാധനങ്ങള്‍ അടിച്ചു മാറ്റി, കള്ളനെ കണ്ട് ഞെട്ടി ജനം.കടയുടമ ഉച്ചയ്ക്ക് ജുമുഅ നിസ്കാരത്...
No comments:
Post a Comment