കർക്കടക വാവ് ദിനമായ ഇന്ന് വിശ്വാസികർ പിതൃസ്മരണയിൽ ബലിതർപ്പണ കർമങ്ങൾ നടത്തുന്നു. സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിലും സ്‌നാന ഘട്ടങ്ങളിലും പുലർച്ചെ മുതൽ ചടങ്ങുകൾക്ക് തുടക്കമായി. തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം,വർക്കല പാപനാശം ബീച്ച്, ആലുവ മണപ്പുറം,കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം,വയനാട് തിരുനെല്ലി ക്ഷേത്രം തുടങ്ങിയവയാണ് സംസ്ഥാനത്തെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ...
അയിരക്കണക്കിന് വിശ്വാസികളാണ് ബലിതർപ്പണത്തിനായി വിവിധയിടങ്ങളിലേക്കെത്തുന്നത്. ബലിതർപ്പണ ത്തിന് യാത്രക്കാരുടെ സൗകര്യാർഥം കെഎസ്ആർടിസി വിവിധ യൂണിറ്റുകളിൽ നിന്ന് സർവീസുകൾ ഒരുക്കിയിട്ടുണ്ട്. തലസ്ഥാനത്തടക്കം വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.മൺമറഞ്ഞ പൂർവികരുടെ ആത്മാക്കൾക്ക് മോക്ഷം ലഭിക്കുന്നതിനും അവരുടെ അനുഗ്രഹം നേടുന്നതിനും വേണ്ടിയാണ്ബലികർമം അനുഷ്ഠിക്കുന്നതെന്നാണ് വിശ്വാസം.
No comments:
Post a Comment