കർണാടകയിലെ ഒരു ഹോട്ടലില്‍ നിന്നുളള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. Pet Adoption Bangalore എന്ന അക്കൗണ്ടില്‍ നിന്നാണ് കൗതുകമുണർത്തുന്ന ഈ വീഡിയോ എക്സില്‍ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. കർണാടകയിലെ തിരക്കുള്ള ഒരു റെസ്റ്റോറന്റാണ് വീഡിയോയില്‍ കാണുന്നത്. ഈ ദിവസത്തിലെ ഏറ്റവും ക്യൂട്ടായിട്ടുള്ള അതിഥി എന്നും പറഞ്ഞാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
വിശന്നുവലഞ്ഞ ഒരു കുരങ്ങൻ കർണാടകയിലെ ഹോട്ടലിലെത്തി. ഹോട്ടലിലെ ദയയുള്ള ജോലിക്കാർ അവനെ ഓടിക്കുന്നതിന് പകരം അവന് സ്നേഹത്തോടെ ഭക്ഷണം നല്‍കിയെന്നും പോസ്റ്റില്‍ പറയുന്നു. അവൻ ശാന്തനായി അവന്റെ ഭക്ഷണം ആസ്വദിച്ചു, കുസൃതിയോ ബഹളമോ ഒന്നുമുണ്ടായില്ല, ആ കുഞ്ഞുകണ്ണുകളില്‍ വെറും നന്ദി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും പോസ്റ്റില്‍ കാണാം. ഹോട്ടല്‍ ജീവനക്കാർക്ക് സന്തോഷമായിരുന്നു, അവിടെയുണ്ടായിരുന്ന മറ്റുള്ളവർ പുഞ്ചിരിച്ചു എന്നും കുരങ്ങൻ സന്തോഷവാനായിരുന്നു, ദയ നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടുത്തുന്നില്ല എന്നും കാപ്ഷനില്‍ കാണാം.
No comments:
Post a Comment