Thursday, July 24, 2025

നടപ്പാതയിലും രക്ഷയില്ല, നടന്നുപോയ പെണ്‍കുട്ടികളെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു

തിരുവനന്തപുരം: നാലാഞ്ചിറയിൽ ട്യൂഷന് പോവുന്ന പെണ്‍കുട്ടികളെ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു തെറിപ്പിച്ചു.നടപ്പാതയിലൂടെ നടന്നുപോയ പെണ്‍കുട്ടികളെയാണ് ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. ടെക്നോപാർക്ക് ജീവനക്കാരനാണ് ബൈക്കോടിച്ചത്. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റ കുട്ടികള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടികളെ വാഹനം ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സംഭവവത്തില്‍ മണ്ണന്തല പോലീസ് കേസെടുത്തു

No comments:

Post a Comment

മനുഷ്യക്കടത്തെന്ന് ബജ്റംഗ്ദള്‍ പരാതി,മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റില്‍

റായ്‌പൂർ: ഛത്തീസ്‌ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്‌തു. റെയിൽവേ പൊലീസാണ് അറസ്റ്റ് ചെയ്ത‌ത്. കണ...