Monday, July 28, 2025

കോഴിയിറച്ചിയെന്ന പേരില്‍ വവ്വാല്‍ മാംസം വില്‍പ്പനക്കെത്തിച്ച രണ്ടുപേര്‍ അറസ്റ്റില്‍

സേലം:കോഴിയിറച്ചിയെന്ന വ്യാജേന വവ്വാല്‍ മാംസം വില്‍പ്പനക്കെത്തിച്ച രണ്ടുപേര്‍ അറസ്റ്റിൽ.സേലം ഒമല്ലൂര്‍ സ്വദേശികളായ കമല്‍, സെല്‍വം എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പഴംതീനി വവ്വാലുകളെ വേട്ടയാടി പാചകം ചെയ്തതിനു ശേഷം ഭക്ഷണവിഭവമാക്കിയാണ് വില്‍പ്പനക്കെത്തിച്ചത്. എന്നാല്‍ മുന്‍കൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രണ്ടുപേരും അറസ്റ്റിലാവുകയായിരുന്നു.ഇതിന് മുമ്പും ഇവർ കോഴി യിറച്ചി എന്ന് നിലയിൽ വവ്വാലുകളെ വിൽപ്പന നടത്തിയിരുന്ന തായി കണ്ടെത്തി യിട്ടുണ്ട്.

No comments:

Post a Comment

അനയയുടെ സഹോദരനുംഅമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

താമരശേരി: താമരശ്ശേരിയിൽ  അമീബിക് മസ്തിതിഷ്ക ജ്വരം ബാധിച്ചു മരിച്ച നാലാം ക്ലാസുകാരി യുടെ സഹോദരനും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മറ്റൊരു സഹോദര...