കന്യാസ്ത്രീകളുടെ അറസ്റ്റിൽ തിരുമേനിമാര്‍ ആരും പ്രതിഷേധിച്ച് പോലും കണ്ടില്ലെന്നും അവര്‍ക്ക് മോദിയോട് പരാതിപ്പെടാന്‍ ധൈര്യമില്ലേയെന്നുംവിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി
ബിജെപിയുടെ മനസിലിരുപ്പ് തിരുമേനിമാര്‍ക്ക് ബോധ്യപ്പെടേണ്ടേ? തിരുമേനിമാര്‍ ആരും പ്രതിഷേധിച്ച് പോലും കണ്ടില്ല. അവര്‍ക്ക് മോദിയോട് പരാതിപ്പെടാന്‍ ധൈര്യമില്ലേ.. ശിവന്‍കുട്ടി ചോദിച്ചു.
സഭാ മേലധ്യക്ഷന്‍മാര്‍ക്ക് അവരുടെ സ്ഥാനങ്ങള്‍ ഉറപ്പിക്കാനാണ് ശ്രദ്ധയെന്നും, പാവപ്പെട്ട ക്രിസ്ത്യാനികള്‍ അനുഭവിക്കട്ടെ എന്നാകും അവരുടെ നിലപാടെന്നും ശിവന്‍കുട്ടി പറഞ്ഞു.
അരമനയില്‍ കയറിയിരുന്ന് പ്രാര്‍ഥിച്ചാല്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമോ? ക്രിസ്ത്യാനികളെയും, മുസ് ലിങ്ങളെയും പൂര്‍ണ്ണമായും നീക്കം ചെയ്യാനുള്ള എല്ലാ നടപടികളും കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്കെതിരെ ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകുന്നെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയോട് പരാതി നല്‍കാനുള്ള ധൈര്യം പോലും തിരുമേനിമാര്‍ കാണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ സംഭവത്തില്‍ സഭാ നേതൃത്വത്തെ പരിഹസിച്ച് പരിഹസിച്ച് ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസും രംഗത്തെത്തി. എന്തിനാ പ്രതിഷേധിക്കുന്നത്, അടുത്ത പെരുന്നാളിനു ഡല്‍ഹിയില്‍ ഒന്നുകൂടെ വിളിച്ച് ആദരിച്ചാല്‍ പോരേ എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കന്യാസ്ത്രീകളെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം എന്ന പത്രവാർത്ത പങ്കുവെച്ചാണ് മെത്രപ്പൊലീത്ത പരിഹാസ രൂപേണ വിമർശനം ഉന്നയിച്ചത്.
'എന്തിനാ പ്രതിഷേധിക്കുന്നേ, അടുത്ത പെരുന്നാളിനു ഡല്‍ഹിയില്‍ ഒന്നുകൂടെ വിളിച്ച് ആദരിച്ചാല്‍ പോരേ?' എന്നാണ് ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ് തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചത്. ക്രൈസ്തവ സഭകള്‍ ബിജെപിയുമായും കേന്ദ്ര സർക്കാരുമായും അടുക്കാൻ ശ്രമിക്കുന്നതിനെ നിശിതമായി വിമർശിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഈ അടുപ്പത്തിന് കിട്ടിയ തിരിച്ചടിയായാണ് സംഭവത്തെ അദ്ദേഹം കാണുന്നത്.
No comments:
Post a Comment