സ്വകാര്യ തലയിലേക്ക് കടന്നു കയറി എന്നാരോപിച്ച് യുവാവ് ഗൂഗിൾ കമ്പനി ക്കെതിരെ നൽകിയ കേസിൽ യുവാവിന് 10.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്.അര്‍ജന്റീനക്കാരനാണ്
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാര്‍ തന്റെ നഗ്നചിത്രം പകര്‍ത്തിയതിനെതിരേ കോടതിയെ സമീപിച്ചത് .യുവാവിന് 10.8 ലക്ഷം രൂപ നഷ്ടപരിഹാരം. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാര്‍ ഉണ്ടാക്കിയ മാനക്കേടിനെതിരേ കോടതിയെ സമീപിച്ചത്. 6 അടിയിലേറെ ഉയരമുള്ള മതില്‍ക്കെട്ടിനകത്ത് നഗ്നനായി നിന്നപ്പോഴാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാര്‍ തന്റെ ഫോട്ടോ പകര്‍ത്തിയതെന്നും ഇന്റര്‍നെറ്റിലെ ഈ ദൃശ്യം ഏവരും കണ്ടുവെന്നും യുവാവ് പറയുന്നു.തന്റെ വീട്ടുനമ്പരോ തെരുവിന്റെ പേരോ മറയ്ക്കാന്‍ ഗൂഗിള്‍ തയ്യാറായില്ലെന്നും യുവാവ് ചൂണ്ടിക്കാട്ടി. 2017ലായിരുന്നു ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ പ്രദേശത്തെ ചിത്രങ്ങള്‍ പകര്‍ത്തിയത്. 2019ല്‍ ഇക്കാര്യം ശ്രദ്ധയില്‍പെട്ട യുവാവ് ഗൂഗിളിനെതിരേ കോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളിപ്പോയി.
എന്നാല്‍ ഇതിനെതിരേ യുവാവ് നല്‍കിയ അപ്പീല്‍ കോടതി അംഗീകരിക്കുകയും നഷ്ടപരിഹാരം നല്‍കാന്‍ എതിര്‍കക്ഷിയായ ഗൂഗിളിന് നിര്‍ദേശം നല്‍കുകയുമായിരുന്നു. ആറടിയിലേറെ ഉയരമുള്ള മതിനുള്ളില്‍ തന്റെ വീടിനു മുന്നിലാണ് യുവാവ് നഗ്നനായി നിന്നതെന്നും പൊതുസ്ഥലത്തായിരുന്നില്ലെന്നും നിരീക്ഷിച്ചാണ് കോടതി ഗൂഗിളിന് വീഴ്ച സംഭവിച്ചതായി വ്യക്തമാക്കിയത്. സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണ് യുവാവിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
No comments:
Post a Comment