താമരശ്ശേരി: താമരശ്ശേരി പുതുപ്പാടിയിൽ വീണ്ടും മയക്കുമരുന്ന് ലഹരിയിൽ മകൻ മാതാവിനെ കുത്തി പരുക്കേൽപ്പിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. താമരശ്ശേരി പുതുപ്പാടി മണൽവയലിലാണ് ഇരുപത്തൊന്നുകാരനായ മകൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചത്. മണൽവയൽ പുഴങ്കുന്നുമ്മൽ റമീസാണ് മാതാവ് സഫിയയെ കുത്തി പരുക്കേൽപ്പിച്ചത്.
ആക്രമത്തിൽ കൈക്ക് പരുക്കേറ്റ സഫിയ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സതേടി. റമീസ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ആളാണെന്നും മുൻപ് രണ്ടു തവണ ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സ തേടിയിരുന്നു. റമീസിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്ക് ശേഷം താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
No comments:
Post a Comment