കോഴിക്കോട്*:കൂടത്തായി കേസിലെ റോയ് തോമസിന്റെ മരണകാരണം സയനൈഡ് തന്നെയെന്ന് ഡോക്ടറുടെ മൊഴി.ഫോറൻസിക് സർജൻ ഡോ.കെ പ്രസന്നനാണ് കോഴിക്കോട് പ്രത്യേക വിചാരണ കോടതിയില്‍ മൊഴി നല്‍കിയത്.റോയിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ സംശയത്തെത്തുടർന്നാണ് രാസപരിശോധന നടത്തിയത് എന്നാണ് ഡോക്ടർ പ്രസന്നൻ നല്‍കിയിരിക്കുന്ന മൊഴി.2011 സെപ്റ്റംബറിൽ ജോളി തന്റെ ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.കടലക്കറിയില്‍ സയനൈഡ് കലർത്തി നല്‍കിയാണ് കൊലപാതം നടത്തിയത് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.ഈ കേസിന്റെ വിചാരണയിലാണ് സയനൈഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ഡോക്ടർ മൊഴി നല്‍കിയിരിക്കുന്നത്.റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ഡോ.സോനു ആണ് സയനൈഡിന് സമാനമായ വിഷാംശത്തിന്റെ കാര്യം സൂചിപ്പിച്ചത്.തുടർന്ന് നടത്തിയ രാസപരിശോധനയില്‍ സയനൈഡിന്റെ അംശം തിരിച്ചറിയുകയായിരുന്നു എന്നാണ് ഡോ.പ്രസന്നൻ കോടതിയില്‍ നല്കിയ മൊഴി.
Subscribe to:
Post Comments (Atom)
മരണത്തിലും പിരിയാതെ കൂട്ടുകാർ
കായംകുളം: ക്യാൻസർ ബാധിച്ച ഉറ്റ സുഹൃത്തിനെ കണ്ട് മടങ്ങുമ്പോൾ ഖദീജ മരിച്ചു, പിന്നാലെ സുഹൃത്തും,കോളേജ് കാലത്ത് ഊണിലും ഉറക്കത്തിലും ഒരുമിച്ചുണ്ട...
-
കെട്ടിവയ്ക്കാനുള്ള കാശ് നൽകി ഉമ്മ താമരശേരി: ബന്ധം വേറെ, പാർട്ടി വേറെ എന്ന് തെളിയിച്ചു സഹോദരങ്ങളുടെ മൽസരം ഏറെ കൗതുകവും അതിലേറെ ചർ...
-
താമരശ്ശേരി: താമരശ്ശേരി കരാടിയിൽ പ്രവർത്തിക്കുന്ന മൗണ്ടൻ വ്യൂ ടൂറിസ്റ്റ് ഹോം ജീവനക്കാർക്കു നേരെയാണ് ആക്രമം. ടൂറിസ്റ്റ് ഹോമിൻ്റെ മുറ്റത്ത് വെച...
-
താമരശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച കോരങ്ങോട്ട് കരീം കൊലക്കേസിൽ 11 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കരീമിന്റെ ഭാര്യ, രണ്ട...
No comments:
Post a Comment