പുതുപ്പാടി:പുതുപ്പാടി ഗവണ്‍മെന്റ് സ്വീഡ്ഫാമില്‍ നിലം ഉഴുത് മറിക്കുന്നതിനിടെ ട്രാക്ടര്‍ മറിഞ്ഞ് ഫാം ട്രാക്ടര്‍ ഡ്രെെവര്‍ മരണപ്പെട്ടു.രാവിലെ 10 30 ഓടെയാണ് അപകടം ഉണ്ടായത്.
മലപുറം വളഞ്ഞപാറ ഞാറ്റുംപറമ്പില്‍ ഹരിദാസന്‍(52)ആണ് മരണപ്പെട്ടത്.നിലം ഉഴുത് മറിക്കുന്നതിനിടെ തലകീഴായി മറിഞ്ഞ ട്രാക്ടറിനടിയില്‍ കുടുങ്ങിയ ഹരിദാസനെ സഹ തൊഴിലാളികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ചളിയില്‍ കുടുങ്ങുകയായിരുന്നു.പിന്നീട് നാട്ടുകാരും തൊഴിലാളികളും ചേര്‍ന്ന് ഏറെ പണിപെട്ട് ഹരിദാസിനെ പുറത്തെടുക്കുമ്പഴേക്കും മരണം സംഭവിച്ചിരുന്നു.പോലീസും ഫയര്‍ഫോ്സും സ്ഥലത്തെത്തുന്നതിന് മുംമ്പ് നാട്ടുകാരും,ഫാം തൊഴിലാളികളും,പോര്‍ട്ടര്‍മാരും വടംകെട്ടി ട്രാക്ടര്‍ ഉയര്‍ത്തിയാണ് ഹരിദാസനെ പുറത്തെടുത്ത് താമരശ്ശേരി താലൂക്ക് ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
No comments:
Post a Comment